train-mumbai-death

TOPICS COVERED

  • തീപിടിത്തത്തിനു പിന്നാലെ സിഗ്നല്‍ തകരാറിലായി, അടുത്ത സ്‌റ്റേഷനിലേക്ക് പാളത്തിലൂടെ ഇറങ്ങി നടന്ന മൂന്നു യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ അവതാളത്തിലായതോടെ പാളത്തിലൂടെ ഇറങ്ങി നടന്ന മൂന്നു യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കാഞ്ചുർമാർഗ് റെയിൽവേ സ്റ്റേഷന് സമീപം രാവിലെ പത്തുമണിയോടെ തീപിടിത്തമുണ്ടായതോടെ താനെ മുതൽ വിക്രോളി വരെയുള്ള ഭാഗത്തെ സിഗ്നലിങ് സംവിധാനം തകരാറിലായി. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ച അവസ്ഥയിലായി.

Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം

മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഗതാഗതം പുനസ്ഥാപിക്കാതെ വന്നതോടെ പല യാത്രക്കാരും അടുത്ത സ്റ്റേഷനുകളിലക്ക് ഇറങ്ങി നടക്കുകയായിരുന്നു.  ഘാട്‌കോപ്പർ–വിക്രോളി സ്റ്റേഷനിടെയാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാണ്ഡുപ്പിലാണ് മറ്റൊരാളെ മരിച്ച നിലയില്‍ കണ്ടത്.

എന്നാല്‍ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്നലത്തെ തീപിടിത്തത്തിനു മുന്‍പ് മുലുന്ദിനും താനെയ്ക്കുമിടെയില്‍ ഓവർഹെഡ് വൈദ്യുത ലൈനിലും സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നു. ഇതും ഗതാഗതം കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ കാരണമായി. 

സ്ലോ,ഫാസ്റ്റ് ലൈനുകളിലെ അപ് ആന്റ് ഡൗൺ ദിശകളിൽ സിഗ്നൽ അനുമതി ലഭിക്കാതിരുന്നതോടെ ട്രെയിനുകൾ മണിക്കൂറുകളോളം നീങ്ങാനാകാത്ത അവസ്ഥയിലായി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പിന്നാലെ ആരംഭിച്ചെങ്കിലും വൈകിട്ടോടു കൂടിയാണ് ഇക്കാര്യത്തില്‍ ചില അറിയിപ്പുകള്‍ വന്നത്. ഇന്നലെ വൈകുന്നേരത്തോടെ  നാല് ട്രെയിന്‍ ലൈനുകളില്‍ മൂന്നെണ്ണം പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം തന്നെ യാത്രക്കാര്‍ പാളത്തിലൂടെ നടക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Mumbai Local Train Disruption: Three Passengers Found Dead After Walking on Tracks:

Three passengers died after walking along railway tracks during a major disruption to Mumbai’s local train services caused by a signalling failure. The disruption occurred after a fire near Kanjurmarg railway station damaged the signalling system between Thane and Vikhroli, bringing train services to a standstill. Two bodies were found between Ghatkopar and Vikhroli stations, while another passenger was found dead in Bhandup. Railway authorities later restored three of the four affected lines and warned passengers against walking on railway tracks