മുംബൈയില്‍ ടൈഗർ ഷ്റോഫിനെതിരെ വെടിയുതിര്‍ത്ത ലോറന്‍സ് ബിഷ്ണോയി സംഘം ലക്ഷ്യമിട്ടിരുന്നത് ആമിര്‍ ഖാനെയെന്ന് ഉറപ്പിച്ച് പൊലീസ്. അക്രമി സംഘത്തിനുള്ള നിർദേശം ആമിർ ഖാൻ എന്നായിരുന്നു. മുംബൈയിലെ ആമിർ ഖാന്റെ വീടിന് സമീപം മൂന്നുതവണ സംഘമെത്തി. ആമിർ ഖാൻ പലപ്പോഴും മുംബൈയ്ക്ക് പുറത്തായിരുന്നു എന്ന് കണ്ടെത്തി. അവധിക്ക് എത്തിയാലും വീടിന് പുറത്തിറങ്ങാറില്ല. വീട്ടിൽത്തന്നെ കൂടുതൽ സമയം ചെലവഴിക്കുന്ന ശീലം താരത്തിന് രക്ഷയായെന്നാണ് സൂചന. ഇതോടെ ലക്ഷ്യം അവസാന നിമിഷം മാറ്റി. പ്രത്യേക സുരക്ഷയില്ലാത്ത ടൈഗർ ഷ്റോഫിനെ സംഘം ലക്ഷ്യമിട്ടു. Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം
ആമിർ ഖാന് പുറമെ രണ്‍ബീര്‍ കപീറിന്‍റെ വീടിന് സമീപത്തും സംഘം നിരന്തര നിരീക്ഷണം നടത്തും. കഴിഞ്ഞ ജൂലൈയില്‍ ലോറൻസ് ബിഷ്ണോയിൽനിന്ന് ആമീർ ഖാന് ഭീഷണിയുണ്ടായിരുന്നു. ടൈഗര്‍ ഷ്റോഫിനെതിരെ വെടിയുതിര്‍ത്ത കേസില്‍ പത്തുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടൈഗര്‍ ഷ്റോഫിനെ വധിക്കാന്‍ ശ്രമിച്ച പ്രതികളുടെ ഹിറ്റ്ലിസ്റ്റില്‍ കൂടുതല്‍ മുന്‍നിര ബോളിവുഡ് നടന്‍മാര്‍. പ്രതികള്‍ മുംബൈയില്‍ വെടിവയ്പ് പരിശീലനം നടത്തിയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ലോറന്‍സ് ബിഷ്ണോയിയുടെ ഹിറ്റ്‌ലിസ്റ്റിലേക്ക് സൽമാൻ ഖാന് പുറമെ, രൺവീർ സിങ്, ആമിർ ഖാൻ, അമിതാഭ് ബച്ചന്‍ എന്നിവരടക്കം നടന്‍മാരും ഉള്‍പ്പെട്ടുവെന്ന സംശയമാണ് മുംബൈ പൊലീസ് പങ്കുവയ്ക്കുന്നത്. ദസറ ആഘോഷത്തിനിടെ നടത്തിയ പ്രസംഗത്തിലെ പിഴവിന്റെ പേരിൽ രണ്‍ബീര്‍ കപൂറും ലക്ഷ്യമായി. രൺബീറിന്റെ ബാന്ദ്രയിലെ വസതിയിൽ അക്രമികൾ നിരീക്ഷണം നടത്തി.
രൺബീറിനെ പിന്തുണയ്ക്കുന്ന ആരാധകന്റെ പോസ്റ്റിന് ഭാര്യയും നടിയുമായ ആലിയ ഭട്ട് ലൈക്ക് നല്‍കിയതും ഇതിനിടെ ചര്‍ച്ചയായി. ബോളിവുഡ് ഭരിക്കുന്ന മുന്‍നിര നടന്‍മാരില്‍ ആരെയാണ് യഥാര്‍ഥത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് മുംബൈ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ നിരവധിയാണ്. അതിനാല്‍, ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രധാന നടന്‍മാര്‍ക്കെല്ലാം സുരക്ഷ കൂട്ടും.