Image: X

കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിന്റെ സഹോദരന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലെ സജേതി പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ഗ്രാമത്തിലാണ് സംഭവം. 37-കാരനായ രജനീഷിനാണ് സഹോദരന്‍റെ ഭാര്യയായ ഗായത്രിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. യുവാവിന്‍റെ സ്വകാര്യ ഭാഗത്ത് 55 സ്റ്റിച്ചുകളുണ്ട്. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഗ്രാമത്തിൽ സ്വന്തം മക്കൾക്കും ഭർത്താവിന്റെ സഹോദരനും ഭർതൃപിതാവിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ ഭർത്താവ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. 

ഗായത്രിയുടെ മകൻ രജനീഷിന്റെ ഭാര്യയായ സുമൻ താമസിക്കുന്ന വീട്ടിലെത്തിയതോടെയാണ് തർക്കം ആരംഭിക്കുന്നത്. അവിടെവച്ച് നടന്ന വാക്കുതർക്കത്തിനിടെ രജനീഷ് ഗായത്രിയുടെ മകനെ മർദ്ദിക്കുകയായിരുന്നു. കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെ ഗായത്രിയും രജനീഷിന്റെ കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമാകുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിനിടെ രജനീഷ് ദേഷ്യത്തിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി. പിന്നാലെ ഗായത്രി അയാളെ നിലത്തേക്ക് തള്ളിയിടുകയും ജനനേന്ദ്രിയം കടിച്ചു പറിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് വേദന കൊണ്ട് അലറിയ രജനീഷിനെ ഉടൻ തന്നെ ഗാട്ടമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ മുറിവ് ഗുരുതരമാണെന്ന് കണ്ടെത്തുകയും 55 സ്റ്റിച്ചുകള്‍ ഇടുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ യുവാവിന്റെ കുടുംബത്തിന്റെ പരാതിയിൽ സജേതി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, യുവതി സ്വന്തം കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട രജനീഷും ഭർതൃപിതാവും ഇത് ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നും. ഇതേത്തുടർന്ന് യുവതിയും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും കാര്യങ്ങൾ കൈയാങ്കളിയിലെത്തുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തര്‍ക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കിയ സാഹചര്യമെന്തെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

A violent family dispute in Kanpur, Uttar Pradesh, resulted in a 37-year-old man suffering severe injuries after his sister-in-law bit off his genitals during a physical altercation. The incident occurred following a clash triggered by an argument over the suspect's children, prompting the victim to strip off his clothes before the woman pushed him down and attacked him. The injured man was rushed to a community health center where he received 55 stitches before being transferred to a major hospital for advanced medical care. Local police have registered an FIR based on the family's complaint and are conducting a thorough investigation into the exact circumstances surrounding the brutal clash.