ഉത്തർപ്രദേശിലെ ചിത്രകൂടിൽ യൂണിഫോമിൽ മദ്യപിച്ച് ലക്കുകെട്ട് നിരുത്തരവാദപരമായി പെരുമാറിയ ഹെഡ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിത്രകൂട് പോലീസ് ലൈനിൽ ജോലി ചെയ്യുന്ന ദീപക് പ്രകാശ് വർമ്മ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. 2026 ഒക്ടോബർ 21-ന് റിസർവ് ഇൻസ്പെക്ടറും മീഡിയ സെൽ ഇൻ-ചാർജും സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ദീപക് പ്രകാശ് വർമ്മ തുടർച്ചയായി യൂണിഫോം ധരിച്ച് മദ്യലഹരിയിൽ നിരുത്തരവാദപരമായി പെരുമാറുന്നതായി കണ്ടെത്തി. ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിസർവ് ഇൻസ്പെക്ടറുടെയും സോഷ്യൽ മീഡിയ സെൽ ഇൻ-ചാർജിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ ഉടനടി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പ്രാഥമിക അന്വേഷണ ചുമതല സിറ്റി സർക്കിൾ ഓഫീസർക്ക് കൈമാറിക്കൊണ്ട് വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്.