Image: Manorama, Arranged

  • ശുചിമുറി തേടിയിറങ്ങി, റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിനു സമീപത്തെ ഗര്‍ത്തത്തില്‍ വീണു മരിച്ചു

മൈലാപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിനു സമീപത്തുള്ള ഇരുട്ടുമുറിയിലെ ഗര്‍ത്തത്തില്‍ വീണ് 55കാരിക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 8ന് കാണാതായ പള്ളിക്കരണെ സ്വദേശി വിജയയുടെ അഴുകിയ നിലയിലുള്ള മൃതദേഹം നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ലഭിച്ചത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.  

Also Read: ചോരയൊലിപ്പിച്ച് 200 മീറ്ററോളം ഓടി വിസ്മയ; പിന്നാലെ അമ്മയും സഹോദരനും; ഈ തക്കത്തില്‍ കുഞ്ഞിനെ കൊന്നു

ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു പോകാനായി വേളാച്ചേരി–ചെന്നൈ ബീച്ച് ട്രെയിനില്‍ മകള്‍ക്കൊപ്പം യാത്ര തിരിച്ചതായിരുന്നു വിജയ. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഇരുവരും മൈലാപ്പൂര്‍ സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്ന് ശുചിമുറി തേടിപ്പോയ വിജയ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുളള ഇരുട്ടുമുറിയിലേക്ക് കയറുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. 

Also Read: സുഹൈലിന്റെ ‘ജയില്‍ മേക്ക് ഓവര്‍’; നീട്ടിവളര്‍ത്തിയ മുടി സ്വയം പറ്റെവെട്ടി

ഉപയോഗിക്കാതെ കിടന്ന ഈ മുറിയിലെ 60 അടി താഴ്ചയുള്ള ഗര്‍ത്തത്തിനുള്ളിലേക്ക് വീണുപോയ വിജയയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ മകള്‍ ഗായത്രി തിരഞ്ഞിറങ്ങി. തുടര്‍ന്ന് പ്രദേശത്തെ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി. വഴിതെറ്റി വിജയ സ്റ്റേഷന്‍ പരിസരത്തെവിടെയെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ഗായത്രിയും പൊലീസും. 

വിജയയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിൽ പതിച്ച് ബന്ധുക്കൾ അന്വേഷണം നടത്തി. ഇതിനിടെയാണ് സ്റ്റേഷൻ പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിനു ശേഷം അധികൃതര്‍ ഈ മുറിയുടെ വാതില്‍ താക്കോലിട്ട് പൂട്ടി. വിജയയുടെ മരണത്തില്‍ റെയില്‍വേ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്്. 

 

Woman Looking for Restroom Falls Into 60-Foot Pit at Chennai Railway Station, Dies:

A 55-year-old woman, Vijaya, from Pallikaranai died after falling into a 60-foot-deep pit inside an unused, dark room near the platform at Mylapore railway station in Chennai. She had been travelling with her daughter, Gayathri, on a Velachery–Chennai Beach train to visit Omandurar Government Hospital when she felt unwell and got off at Mylapore station to look for a restroom. After Vijaya went missing on October 8, her daughter and relatives searched for her, and her decomposed body was discovered four days later after a foul smell was noticed near the station. Railway police have registered a case of unnatural death and launched an investigation, while authorities have locked the room where the incident occurred