vismaya-boy-death
  • രാത്രി ഒന്നിച്ചു ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ ഭാര്യയുടേയും കുഞ്ഞിന്റേയും കഴുത്തറുത്തു

അങ്ങേയറ്റം ദാരുണമായ ഇരട്ടക്കൊലപാതകത്തിനാണ് ഇന്ന് തൃശൂര്‍ വലപ്പാട് ബീച്ച് സാക്ഷിയായത്. ഇരുപത്തിനാലുകാരിയായ അമ്മയും നാലരവയസുകാരനായ മകനും കൊല്ലപ്പെട്ട വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്. ഭാര്യയെയും മകനേയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് വിജേഷ് (44) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Also Read: സുഹൈലിന്റെ ‘ജയില്‍ മേക്ക് ഓവര്‍’; നീട്ടിവളര്‍ത്തിയ മുടി സ്വയം പറ്റെവെട്ടി

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഇരട്ടക്കൊലപാതകം. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ അറിവില്ല. തൃശൂരില്‍ ലോറി ഡ്രൈവറാണ് വിജേഷ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വിസ്മയയുടെ വലപ്പാട്ടെ വീട്ടിലെത്തും.

valappad-murder

വിസ്മയയുടെ അമ്മയും സഹോദരനും ഒരു മുറിയിലും വിജേഷും വിസ്മയയും കുഞ്ഞും അടുത്ത മുറിയിലുമാണ് കിടക്കുന്നത്. ഇന്നലെ രാത്രി വീട്ടിലെത്തിയ വിജേഷ് പതിവുപോലെ ഭാര്യയ്ക്കും കു‍ഞ്ഞിനുമൊപ്പം ഉറങ്ങാന്‍ കിടന്നതാണ്. പുലര്‍ച്ചെ ഒന്നരയോടെ വിസ്മയയുടെ നിലവിളി കേട്ടാണ് സഹോദരന്‍ ഞെട്ടിയുണര്‍ന്ന് ദമ്പതികള്‍ കിടന്ന മുറിയുടെ വാതില്‍ തള്ളിത്തുറന്നത്.

വാതില്‍ തുറന്നയുടന്‍ കഴുത്ത് മുറിഞ്ഞ് ചോരയൊഴുകുന്ന നിലയില്‍ വിസ്മയ പുറത്തേക്ക് ഓടുകയായിരുന്നു. ഏകദേശം 200 മീറ്ററോളം റോഡിലൂടെ വിസ്മയ ഓടിയതായി സമീപവാസികള്‍ പറയുന്നു. വീടിന്റെ വരാന്ത മുതല്‍ വിസ്മയ ഓടിയ റോഡിലുടനീളം രക്തം ഒഴുകിക്കിടപ്പുണ്ട്. വിസ്മയയുടെ പിന്നാലെ അമ്മയും സഹോദരനും ഓടി. മകളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനായിരുന്നു അവര്‍ ചിന്തിച്ചത്.

അപ്പോഴും മുറിയില്‍ കുഞ്ഞുള്ള കാര്യം ഓര്‍ത്തില്ല. ഈ സമയം വിജേഷ് നാലര വയസുകാരനായ ദക്ഷിന്റേയും കഴുത്തറുക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വിസ്മയയുടെയും കുഞ്ഞിന്റേയും മരണം സ്ഥിരീകരിച്ചു. വിജേഷ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.

നാട്ടിക ബീച്ച ്സ്വദേശിയായ വിജേഷിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

Vismaya Ran 200 Metres While Bleeding; Husband Allegedly Killed Their Son in Thrissur Double Murder:

A 24-year-old woman, Vismaya, and her four-and-a-half-year-old son, Daksh, were allegedly murdered by her husband, 44-year-old Vijesh, at their home in Valapad Beach, Thrissur, Kerala, around 1:30 a.m. on Thursday. According to local residents, Vismaya, suffering from a severe neck injury, managed to run approximately 200 metres from the house while bleeding profusely, followed by her mother and brother, who rushed to help her. Meanwhile, Vijesh allegedly slit the child's throat before attempting to take his own life and was subsequently admitted to a medical college hospital in critical condition. Police suspect a family dispute may have led to the double murder, and an investigation is underway under the leadership of the Kodungallur Deputy Superintendent of Police