മരിച്ച ഔറേലി മോസസ് ഫെർണാണ്ടസ്. Image Credit: X@NewsMeter_In
തെലങ്കാനയിലെ കൗകൂറിൽ അഞ്ചു വയസുകാരിയെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കുടുംബം താമസിക്കുന്ന റസിഡൻഷ്യൽ കോംപ്ലക്സിന്‍റെ ക്ലബ്ഹൗസിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. താമസക്കാരിയായ മിൽട്ടൺ ഫെർണാണ്ടസ് മോസസിന്റെ മകളായ അഞ്ചു വയസുകാരി ഔറേലി മോസസ് ഫെർണാണ്ടസ് എന്ന പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതാകുന്നതിന് മുന്‍പ് താമസസ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരനായ വിക്രം കുട്ടിയെ പിന്തുടര്‍ന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെ വീടിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് പെൺകുട്ടിയുടെ മുത്തച്ഛന് ഒരു കോൾ ലഭിച്ചു. ഇതോടെ കുടുംബം ബെല്ലാറാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോയയാള്‍ 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. കുടുംബം പണം നൽകാൻ സമ്മതിച്ചെങ്കിലും ഇയാള്‍ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ രാത്രി ഒന്‍പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
കയ്യും കാലും കെട്ടിയിട്ട നിലയിലാണ് വാട്ടര്‍ ടാങ്കില്‍ നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷം സെക്യുരിറ്റി ജീവനക്കാരന്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന വിക്രം എന്നയാള്‍ പെണ്‍കുട്ടിയെ പിന്തുടരുന്ന ദൃശ്യം സിസിടിവിയിലുണ്ട്. സംഭവത്തിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിൽ അയാൾ സംശയാസ്പദമായ രീതിയിൽ പരിസരത്ത് ചുറ്റി കറങ്ങിയെന്നതായും താമസക്കാര്‍ പറഞ്ഞു. വാദവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഇതോടെ പ്രതിയെ കണ്ടെത്താൻ 10 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
Also Read: ഭർതൃ ഗൃഹത്തിൽ 22കാരി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
ശനിയാഴ്ച രാത്രിയോടെ പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായതായിട്ടുണ്ട്. ട്രെയിന്‍ കയറി ഇയാള്‍ നാടുവിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ഇയാളെ ജോയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഈ പകയിലാകാം ഇയാള്‍ കുട്ടിയെ തട്ടികൊണ്ടുപോയതും കൊലപ്പെടുത്തിയതെന്നുമാണ് നിഗമനം. ഇയാളെ പുറത്താക്കാന്‍ തീരുമാനിച്ച കമ്മിറ്റിയില്‍ കുട്ടിയുടെ മുത്തച്ഛനുണ്ടായിരുന്നു.