chalakudy-policstation-byke-fire
  • ഷോര്‍ട് സര്‍ക്യൂട്ട്മൂലം കത്തിയെന്നാണ് പൊലീസ് ആദ്യം കരുതിയത്

ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ബൈക്കുകള്‍ക്ക് തീയിട്ടത് മോഷണക്കേസ് പ്രതിയാണെന്ന് കണ്ടെത്തി. രാത്രി പട്രോളിങ് കൂട്ടിയതോടെ പൊലീസിനോട് അരിശം കയറി ബൈക്കുകള്‍ തീയിട്ടെന്നാണ് പ്രതിയുടെ മൊഴി. 

അര്‍ധ രാത്രിയോടെ ചാലക്കുടി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ക്കയറിയ മോഷ്ടാവ് ഒരു ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി. ഈ പെട്രോള്‍ മറ്റു ബൈക്കുകളില്‍ ഒഴിച്ച് തീയിട്ടു. 13 ബൈക്കുകള്‍ കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ട്മൂലം കത്തിയെന്നാണ് പൊലീസ് ആദ്യം കരുതിയത്. 

സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്റ്റേഷന്‍ വളപ്പിലേയ്ക്കു കടക്കുന്നതായി കണ്ടത്. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ മോഷ്ടാവ് സുകുമാരനാണെന്നു തിരിച്ചറിഞ്ഞു. ഏഴു മോഷണക്കേസുകളിലെ പ്രതിയാണ്. ചാലക്കുടിയില്‍ കടവരാന്തയില്‍ ഉറങ്ങുകയാണ് പതിവ്. 

കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തി തിരുവനന്തപുരത്തെ ഒരു പൊലീസ് സ്റ്റേഷന്‍റെ നമ്പര്‍  ചോദിച്ചിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയാണ് സുകുമാരന്‍.  പൊലീസിനോടുള്ള അരിശം തീര്‍ത്തതാണ് തീയിടാന്‍ കാരണം. തൊണ്ടിമുതലായി സൂക്ഷിച്ച ബൈക്കുകളാണ് കത്തിനശിച്ചത്. 

സുകുമാരനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാലക്കുടിയില്‍ പൊലീസിന്‍റെ സാന്നിധ്യം കാരണം കേബിള്‍ മോഷ്ടിക്കാന്‍ പറ്റുന്നില്ലെന്ന് ദേഷ്യത്തോടെ പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ENGLISH SUMMARY:

olice have identified Sukumaran, a repeat theft suspect from Tirur in Malappuram, as the person who set fire to motorcycles parked inside the Chalakudy police station compound. Angered that intensified night patrolling was preventing him from stealing cables, Sukumaran entered the station premises around midnight, siphoned petrol from one bike, poured it over other seized vehicles, and ignited them, destroying 13 motorcycles. Although officers initially suspected a short circuit, CCTV footage revealed Sukumaran entering the compound