AI Generated Image

  • കഴുത്തുവേദനയെത്തുടര്‍ന്ന് ഹോട്ട് വാട്ടര്‍ബാഗ് വച്ചുകിടന്ന യുവാവിനു ദാരുണാന്ത്യം

കഴുത്തില്‍ ഇലക്ട്രിക് ഹോട്ട് വാട്ടര്‍ബാഗ് വച്ച് കിടന്നുറങ്ങിയ എന്‍ജിനീയര്‍ മരിച്ചു. ഹോട്ട് വാട്ടര്‍ബാഗില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചത്. പുനെയിലെ സോംനാഥ് നഗര്‍ മേഖലയിലാണ് സംഭവം. 

Also Read: 'ഇന്ത്യ കോളനിയല്ല, ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം നിർണയിക്കേണ്ട'; മസ്കിന് കമൽഹാസന്റെ മറുപടി

30കാരനായ രോഹന്‍ കുബാഡിയ്ക്കാണ് ഹോട്ട് വാട്ടര്‍ബാഗില്‍ നിന്നുള്ള ഷോക്കേറ്റ് മരണം സംഭവിച്ചത്. കഴിഞ്ഞ മൂന്നുമാസമായി സോംനാഥ് മേഖലയില്‍ വാടകവീടെടുത്ത് താമസിക്കുകയായിരുന്നു രോഹന്‍. കഴിഞ്ഞ ചൊവ്വാഴ്ച മരണം സംഭവിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. ഈ ഭാഗത്തുനിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിസരവാസികള്‍ ശ്രദ്ധിക്കുന്നത്. 

Also Read: ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ‘ഇസയാസ്’ ചുഴലിക്കാറ്റ്; കനത്ത പ്രളയ മുന്നറിയിപ്പ്, 5 ലക്ഷം വീടുകള്‍ ഇരുട്ടില്‍

രോഹനെ പലതവണ വിളിച്ചെങ്കിലും മറുപടി ഇല്ലാതായതോടെ വീട്ടുടമ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിനടുത്തായി രക്തക്കറകളും കാണാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചന്ദന്നഗര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഹോട്ട് വാട്ടര്‍ബാഗില്‍ നിന്നുള്ള ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്.  

30-Year-Old IT Engineer Found Dead in Pune; Electric Shock From Hot Water Bag Suspected:

A 30-year-old IT engineer, Rohan Kubadia, died allegedly after suffering an electric shock from a hot water bag while sleeping at his rented home in Pune’s Somnath Nagar area. He had been living in the rented accommodation for the past three months. His body was discovered two days after his death when neighbours noticed a foul smell and alerted the landlord, who opened the house after receiving no response. Police from Chandannagar reached the spot, completed the necessary procedures and sent the body for a post-mortem, with preliminary findings pointing to electrocution from the hot water bag