up-approach-fail

സ്ഥാപനത്തിലെ സഹജീവനക്കാരിയോടെ ലൈംഗികാവശ്യത്തോടെ സമീപിക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത സ്കൂള്‍ ഓപ്പറേറ്റര്‍ അറസ്റ്റില്‍. യുപി ഖുശിനഗറിലാണ് സംഭവം. ജീവനക്കാരി പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. 

രവീന്ദ്രനഗര്‍ സ്വദേശിയായ ദിനേശ് റായിയാണ് അറസ്റ്റിലായത്. വിഡിയോ പ്രചരിച്ചതോടെ യുവതിക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശങ്ങളും കൊലവിളിയും നടത്തിയ ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പ്രതി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെപ്പറ്റി അശ്ലീലചുവയോടെ സംസാരിക്കുന്നത് കേള്‍ക്കാം. തന്‍റെ ഭാര്യയ്ക്ക് അസുഖമാണെന്നും, അതുകൊണ്ട് തനിക്ക് യുവതിയുടെ കൂടെ കിടക്കണമെന്നും ഇയാള്‍ പറയുന്നത് കേള്‍ക്കാം.

താന്‍ ഒരാളുടെ മകളാണെന്നും എന്ത് അധികാരത്തിലാണ് താങ്കള്‍ എന്നോട് ഈ രീതിയില്‍ സംസാരിക്കുന്നതെന്നും യുവതി ഇയാളോടെ ചെറുത്തുകൊണ്ടുതന്നെ മറുപടി പറയുന്നതും കേള്‍ക്കാം. 

ലൈംഗികാധിക്ഷേപം, മനഃപൂര്‍വം വേദനിപ്പിക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ENGLISH SUMMARY:

A school operator has been arrested for sexual harassment at the workplace in UP Khushinagar. The arrest followed the viral circulation of a video recorded by the employee, depicting the operator making sexual advances and engaging in lewd conversation.