wife-murder

TOPICS COVERED

 

ഭര്‍ത്താവ് യുവതിയെ മര്‍ദിച്ച് കൊന്നു. മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവതിയുടെ മരണമറിയാതെ മൃതദേഹത്തിന് ചുറ്റും കളിപ്പാവയുമായി കളിച്ചുനടന്ന് മകള്‍. ബിഹാര്‍ വൈശാലിയില്‍ നടന്ന ദാരുണമായ സംഭവത്തിന്‍റെ പൊലീസ് റിപ്പോര്‍ട്ടാണിത്. ആശാ ദേവി എന്ന 22കാരിയാണ്  ദാരുണാന്ത്യത്തിനിരയായത്. ഞായറാഴ്ച പ്രദേശവാസികള്‍ യുവതിയുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. 

രണ്ടര വര്‍ഷം മുന്‍പാണ് യുവതി മഥുര്‍പൂറിലെ സുജിത് പസ്വാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു ഇത്. സുജിത്തിന്‍റെ ആദ്യഭാര്യയും ആശയുടെ ആദ്യഭര്‍ത്താവും അസുഖങ്ങള്‍ കാരണം മരണത്തിന് കീഴടങ്ങിയവരാണ്. ആദ്യബന്ധത്തില്‍ സുജിത്തിന് രണ്ട് മക്കളുണ്ട്. ആശയ്ക്ക് അഞ്ചുവയസുകാരിയായ മകളുമുണ്ട്. 

മക്കളുള്ള കാര്യം പറഞ്ഞ് തന്നെയാണ് ഇരുവരും വിവാഹിതരായിരുന്നതെങ്കിലും ഇക്കാര്യം ആശ മറച്ചുവച്ചു എന്നാരോപിച്ച് സുജിത്തിന്‍റെ കുടുംബം ആശയുമായി നിരന്തരം വഴക്കിലേര്‍പ്പെട്ടിരുന്നു എന്ന് ആശയുടെ ബന്ധുക്കള്‍ പറയുന്നു. 

തുടര്‍ന്ന് ശനിയാഴ്ച ആശയും സുജിത്തും തമ്മില്‍ വീണ്ടും വഴക്കിലായി. വഴക്കിനിടെ സുജിത് ആശയെ കയ്യില്‍ കിട്ടിയ വടിയെടുത്ത് തലയ്ക്കടിച്ചു. എന്നാല്‍ ആശ മരിച്ചുവീഴുകയായിരുന്നു. പിന്നാല ഭയന്ന സുജിത്തും കുടുംബവും ആശയുടെ മൃതശരീരവും മകളെയും ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സുജിത്തിന്‍റെ കുടുംബത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

A tragic incident in Bihar saw a woman beaten to death by her husband, with her young daughter unaware of her mother's demise for hours. This disturbing event highlights the severe issues of domestic violence in India.