TOPICS COVERED

പത്തനംതിട്ട കോഴഞ്ചേരി മാരമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തി കൊലപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഇരുപത് വയസുള്ള ദിൻഷയാണ് മരിച്ചത്. കൊലപാതകം നടത്തിയ പ്രതി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു ക്രൂരമായ കൊലപാതകം. മരമൻ റിസോർട്ടിൽ എത്തിയ പ്രതി ജിത്തു ഇരുപതുകാരി ദിൻഷയെ പുറത്തേക്ക് വിളിച്ചിറക്കി. വാക്ക് തർക്കത്തിന് ഇടെ പോക്കറ്റിൽ നിന്ന് കത്തി എടുത്ത് കഴുത്തിൽ കുത്തുകയായിരുന്നു. തന്നെ വഞ്ചിച്ചുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് ജിത്തു കൊല നടത്തിയത്. ദിൻഷയുടെ അലർച്ച കേട്ട് എത്തിയ മറ്റ് ജീവനക്കാർ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ജിത്തുവിനെ പിടിച്ചു കെട്ടിയ ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു.

ENGLISH SUMMARY:

A receptionist at a Maramon resort in Pathanamthitta was tragically stabbed to death. The accused, Jithu, has been taken into police custody for the violent act.