child-abduction

പത്തനംതിട്ട അടൂർ പന്നിവിഴയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.  ആറംഗസംഘം കാറിൽ ബലമായി പിടിച്ചു കയറ്റി ബോധം കെടുത്തിയശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു എന്നാണ് കുട്ടി പറയുന്നത്. അടൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

ബുധനാഴ്ച സന്ധ്യയ്ക്ക് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക്  പോകുകയായിരുന്ന കുട്ടിയെ വീടിനടുത്ത് വെച്ചാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കാറിലെത്തിയ ആംഗസംഘം കക്ഷത്തിൽ കൂടി കയ്യിട്ട് കാറിലേക്ക് ബലമായി പിടിച്ചു കയറ്റി. . ശക്തമായി കുട്ടി പ്രതിരോധിച്ചു.

​കുട്ടിയുടെ മുഖത്ത് എന്തോ ലായനി പുരട്ടിയതോടെ ബോധം കെട്ടു . ബോധം വന്നപ്പോൾ താൻ വിജനമായ ഒരു സ്ഥലത്തായിരുന്നു എന്ന് കൂട്ടി പറയുന്നു. പ്രദേശത്ത് പരിഭ്രാന്തനായി കാണപ്പെട്ട കുട്ടിയെ നാട്ടുകാരാണ് കണ്ടെത്തി വീട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്.

ഇന്നലെയാണ് കാര്യങ്ങൾ പരിശോധിച്ച ശേഷം പോലീസ് കേസെടുത്തത്. കുട്ടിക്ക് കൗൺസിലിങ് നൽകി. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും പിടിച്ചുകൊണ്ടുപോയി എന്ന് പറയപ്പെടുന്ന സ്ഥലത്ത് അടക്കം പോലീസ് വിശദമായി പരിശോധന തുടരുകയാണ്.

A fifth-grade student in Adoor, Panavizha, was allegedly targeted in a kidnapping attempt.: