പ്രതീകാത്മക ചിത്രം

  • 13കാരിയെ ആണ്‍സുഹൃത്തിന്റെ മുന്‍പില്‍വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

 ഫരീദാബാദില്‍ 13കാരിയെ ആണ്‍സുഹൃത്തിന്‍റെ മുന്‍പില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ഗ്രേറ്റര്‍ ഫരീദാബാദ് മേഖലയിലെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍വച്ചാണ് യുവാക്കളുടെ സംഘം ക്രൂരമായി ഉപദ്രവിച്ചത്.

Also Read: ‘കണ്ണുതുറന്നപ്പോള്‍ പൂര്‍ണനഗ്ന, ചുറ്റും കുറേ പുരുഷന്‍മാര്‍, കാമുകനൊപ്പം തുടങ്ങിയ ലൈംഗികബന്ധം 

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 24നു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി 16കാരനായ ആണ്‍സുഹൃത്തിനൊപ്പം ഒഴിഞ്ഞ കെട്ടിടത്തിനകത്തേക്ക് പോയത് യുവാക്കളുെട സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇരുവര്‍ക്കും പിന്നാലെ ഈ സംഘവും കെട്ടിടത്തിനകത്തേക്ക് കയറിയതിനു പിന്നാലെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ആണ്‍സുഹൃത്തിന്‍റെ മുന്‍പില്‍വച്ചായിരുന്നു പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഒരു മാസത്തോളം വിവരം മാതാപിതാക്കളില്‍ നിന്നും മറച്ചുവച്ചു. എന്നാല്‍ കുട്ടി വിചിത്രമായി പെരുമാറുകയും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം ആൺസുഹൃത്തിനെയും പ്രതികൾ പീഡിപ്പിച്ചു എന്നും ആരോപണമുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Faridabad: 13-Year-Old Girl Allegedly Gang-Raped in Abandoned Building; Three Arrested:

A 13-year-old girl in Faridabad was allegedly gang-raped inside an abandoned building after she entered the premises with her 16-year-old male friend while returning from tuition. Police said a group of youths followed them into the building and allegedly attacked the girl in front of her male friend