Image: X, AI Enhanced

Image: X, AI Enhanced

TOPICS COVERED

  • ബൈക്കുകത്തിക്കല്‍ കേസ് അന്വേഷണത്തില്‍ ട്വിസ്റ്റ്. ബിജെപി നേതാവിനെതിരെ ഭാര്യയുടേയും കാമുകന്റേയും ഗൂഢാലോചന

തിരുപ്പതിയിലെ ബിജെപി നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ കേസന്വേഷണം വഴിത്തിരിവില്‍. മണ്ഡല്‍ പ്രസിഡന്റ് മുനിരാജുവിനെ കൊലപ്പെടുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്നു നടത്തിയ പദ്ധതിയാണ് ബൈക്കുകത്തിക്കല്‍ കേസിലെത്തിയതെന്ന് ആന്ധ്രാപ്രദേശ് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ മുനിരാജുവിന്റെ ഭാര്യ പ്രശാന്തി ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

സെപ്റ്റംബര്‍ 13നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.  രാത്രി മുനിരാജു വീടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ആരോ തീവച്ച് നശിപ്പിച്ചു. പിറ്റേ ദിവസം തന്നെ മുനിരാജു പൊലീസില്‍ പരാതി നല്‍കി. വിനായക ചതുര്‍ഥി ദിനത്തോടനുബന്ധിച്ച് നടന്ന ചില പ്രശ്നങ്ങളുടെ തുടര്‍ച്ചയാണെന്ന് കരുതി പൊലീസ് അന്വേഷിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. 

പിന്നാലെ സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്വിസ്റ്റ് സംഭവിക്കുന്നത്.  പൊലീസ് സംശയിച്ച അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കേസിലെ ഗൂഢാലോചന പുറത്തുവരികയായിരുന്നു. 

സായി, ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവരില്‍ നിന്നാണ് പൊലീസിന് യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഭാര്യയ്ക്കുമേല്‍ സംശയം വന്നതിനു പിന്നാലെ പൊലീസ് ഇവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഫോണ്‍ രേഖകളും പരിശോധിച്ചു. മുനിരാജുവിന്റെ ഭാര്യ പ്രശാന്തി പ്രതികളിലൊരാളായ സായിയുമായി ബന്ധത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ യാത്രകളും ലൊക്കേഷനും പ്രശാന്തി സായിക്ക് നിരന്തരം കൈമാറി. 

നേരത്തേയും പലതവണ മുനിരാജുവിനെ കൊലപ്പെടുത്താന്‍ ഈ സംഘം പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഒടുവില്‍ ഭയപ്പെടുത്താനാണ് ബൈക്ക് കത്തിച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പ്രശാന്തിയേയും മറ്റ് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. 

Wife and Lover Arrested in Tirupati BJP Leader's Bike Arson Investigation:

A investigation into the burning of a BJP local leader's motorcycle in Tirupati, Andhra Pradesh, revealed a plot by his wife and her lover to murder him. Police arrested six individuals, including Prasanthi, the wife of BJP Mandal President Muniraju, after CCTV footage and digital evidence exposed the conspiracy