rajasthan-school-pricy
  • രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്

രാജസ്ഥാനിലെ സർക്കാർ സ്കൂളിൽ പ്രവർത്തി സമയത്ത് ക്ലാസ്മുറിയിൽ കിടന്നുറങ്ങി പ്രിൻസിപ്പൽ. കരൗലി ജില്ലയിലെ ഭണ്ഡാരി അന്ദ്രൂണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രിൻസിപ്പലായ ഡയോഡിറാം മീനയാണ് പ്രവർത്തി സമയത്ത് മുറിയിൽ സുഖമായി ഉറങ്ങുന്നത്. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂൾ അധികൃതരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വീഴ്ചയ്ക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. 

രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളോ അന്വേഷണമോ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്കൂൾ അധികൃതരും വിഷയത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

അതിനിടെ രാജസ്ഥാനിലെ നാഗൗർ ജില്ലയിലുള്ള മറ്റൊരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം പാകംചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങൾ കുരുന്നുകളെക്കൊണ്ട് ചുമപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങൾ രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ പ്രവർത്തനത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെകുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ENGLISH SUMMARY:

Rajasthan school principal sleeping during working hours has sparked outrage and highlighted the poor state of government schools. This incident, captured on video and widely shared, raises serious questions about accountability and the quality of education in the region.