Image: instagram

Image: instagram

മലയാളികള്‍ക്കിടയില്‍ ഏറെ പരിചിതമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ജാസി. സമൂഹമാധ്യമങ്ങളിൽ സജീവമായ ജാസിക്ക് ടിക് ടോക് കാലഘട്ടം മുതൽ തന്നെ വ്യത്യസ്തമായ വിഡിയോകളിലൂടെയും റീലുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വലിയൊരു ഫോളോവേഴ്‌സും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ജാസിക്കുണ്ട്. ജാസിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും പ്രതികരണങ്ങൾക്കും കാരണമായിട്ടുണ്ട്. ഇപ്പോളിതാ ജാസിയുടെ അടിപൊളി ക്ലാസിക്കല്‍ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

എറണാകുളം വൈറ്റിലയിലുള്ള ദേവര്‍മഠം വിഷ്ണുമായ സന്നിധിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ജാസിയുടെ നൃത്തം അരങ്ങേറിയത്. ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ഈ വാര്‍ത്ത ജാസി തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ‘എല്ലാവരും വരണം മറക്കല്ലേ’ എന്ന് കുറിച്ചാണ് ജാസി പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെയും വലിയ പിന്തുണയാണ് ജാസിക്ക് ലഭിച്ചത്. ‘ഇതും കയ്യിൽ ഉണ്ട് ല്ലേ, ചാത്തന്‍റെ മുൻപിൽ... ഭാഗ്യവതി, എല്ലാ ആശംസകളും’ എന്നിങ്ങനെ നീളുന്നു പോസ്റ്റിന് താഴെയുള്ള കമന്‍റുകള്‍.

നൃത്തം ആരംഭിക്കുന്നതിന് മുന്‍പ്  ‘ഒരു വലിയ ആഗ്രഹം ഇന്ന് നിറവേറുകയാണ്’ എന്ന് കുറിച്ച് ജാസി വിഡിയോ പങ്കുവച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു മൊമന്‍റാണ് ഇന്ന്. ഇതേ പോലെ കോസ്റ്റ്യൂം ഇടണം, ഇതേപോലെ ഒരുങ്ങണം ഒരു നല്ല സ്റ്റേജ് കിട്ടണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഒരു ക്ലാസിക്കല്‍ ഡാന്‍സറല്ല. അറിയുന്നപോലെ ഡാന്‍സ് പഠിച്ചിട്ട്, ഒരു സെമിക്ലാസിക്കല്‍ ഡാന്‍സാണ് ഇന്ന് ചെയ്യുന്നത്. എല്ലാവരും പ്രാര്‍ഥിക്കണം പിന്തുണയ്ക്കണം’– ജാസി പറഞ്ഞു. ‘മാർഗഴി തിങ്കൾ അല്ലാവാ’– എന്ന ഗാനത്തിനാണ് ജാസി ചുവടുവച്ചത്.

ഒന്നിലധികം ഓണ്‍ലൈന്‍ മീഡിയകളും ഇന്‍സ്റ്റഗ്രാം പേജുകളും ജാസിയുടെ നൃത്തം പങ്കുവച്ചിട്ടുണ്ട്. രണ്ട് മില്യണിലധികം വ്യൂസാണ് ഇതില്‍ ഒരു വിഡിയോക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലഭിച്ചിട്ടുള്ളത്. മറ്റ് വിഡിയോകള്‍ക്കും ലക്ഷക്കണക്കിന് വ്യൂസാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ സമൂഹത്തിലെ ചില ആളുകൾ ജെന്‍ഡറിന്‍റെയും സെക്ഷ്വാലിറ്റിയുടേയും പേരിൽ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ ജാസി അതിനെ ശക്തമായി നേരിടുകയും തന്റെ കഴിവുകളിലൂടെ വളരുകയും ചെയ്യുന്നു.’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച മൊതല്, നന്നായിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് പഠിച്ചെടുത്ത് കളിച്ചതാണെന്ന് പറയില്ല അടിപൊളി ആയിട്ടുണ്ട്, സൂപ്പർബ് പെർഫോമൻസ്, ആരെയും കണ്ണ് ചിമ്മിക്കുന്ന ജാസിയുടെ അത്യുഗ്രൻ ക്ലാസിക്കൽ നൃത്തച്ചുവടുകൾ, നല്ലത് കണ്ടാൽ അഭിനന്ദിക്കണം’– എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയില്‍ ജാസിക്ക് ലഭിക്കുന്ന പിന്തുണ.

ENGLISH SUMMARY:

Popular social media influencer Jassi has captured the hearts of netizens with a captivating classical dance performance at the Devermadom Vishnumaya Sannidhi in Vyttila, Ernakulam. Expressing her long-cherished dream of performing on stage in traditional attire, Jassi performed a semi-classical routine to the song 'Margazhi Thingal Allava'. Although she is not formally a classical dancer, her dedication and graceful execution earned massive praise from her followers and supporters. The performance video has since gone viral across Instagram and other digital platforms, garnering millions of views and widespread appreciation for overcoming societal barriers.