Image Credit: X

  • അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു

ജംഷഡ്പുരിലെ മറൈന്‍ ഡ്രൈവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാര്‍ പാഞ്ഞുകയറി ജാര്‍ഖണ്ഡ് മന്ത്രി ദീപിക പാണ്ഡെ സിങിന്‍റ മകളടക്കം നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വാഹനാപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

സാര്‍ഥക് അഗര്‍വാള്‍, നമന്‍ ഗുപ്ത, വന്‍ഷിക ഖണ്ഡേല്‍വാള്‍, ഇഷ്തിക സിങ് എന്നിവരാണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയുമായ ദീപിക പാണ്ഡെ സിങിന്‍റെ മകളാണ്  ഇഷ്തിക (തൃഷ) സിങ്. റാഞ്ചി–ജംഷഡ്പുര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. 

അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ഗ്യാസ് കട്ടര്‍ കൊണ്ട് കാര്‍ പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ മഹാത്മഗാന്ധി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

അപകടത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചിച്ചു. 'സഹപ്രവര്‍ത്തകയും സഹോരിയുമായി ദീപികയുടെ മകളുടെയും സുഹൃത്തുക്കളുടെയും അകാല മരണം വേദനാജനകമാണെന്നും മക്കളുടെ മരണം ഒരു മാതാപിതാക്കള്‍ക്കും താങ്ങാനാകുന്നതല്ലെന്നും എല്ലാ പ്രാര്‍ഥനകളും ആ കുടുംബങ്ങളോടൊപ്പമാണെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. 

ENGLISH SUMMARY:

Four young adults, including Istika (Trisha) Singh—the daughter of Jharkhand Rural Development Minister Dipika Pandey Singh—were killed in a road accident on Marine Drive in Jamshedpur, Jharkhand. The crash occurred around 3:00 AM when their car rammed into the back of a stationary truck parked along the roadside. All four occupants—identified as Sarthak Agarwal, Naman Gupta, Vanshika Khandelwal, and Istika Singh—died on the spot due to the high-impact collision. Local authorities and police extracted the victims by cutting open the mangled car using gas cutters. Jharkhand Chief Minister Hemant Soren and Governor Santosh Kumar Gangwar expressed grief and extended condolences to Minister Dipika Pandey Singh and the bereaved families