veeramani-case-tamilnadu
  • വാടകവീടെടുത്തു, എല്ലാം നോക്കാന്‍ മുന്‍ ഇരയായ ശാന്തിയെ നിര്‍ത്തി, എത്തിച്ചത് നിരവധി പെണ്‍കുട്ടികളെ; തമിഴ്നാട്ടിലെ എപ്സ്റ്റീന്‍ കേസ്

 രാജ്യത്തെ പ്രമുഖ ഗ്രനൈറ്റ് വ്യവസായിയും ‘ജെം ഗ്രനൈറ്റ്’ ഉടമയുമായ ആർ.വീരമണി (84) ഉൾപ്പെട്ട പോക്സോ കേസില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. അമേരിക്കയിലെ ബാലലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍റെ ചെയ്തികള്‍ക്ക് സമാനമാണ് സംഭവമെന്ന് റിപ്പോര്‍ട്ട്. പ്രായപൂർത്തിയാകാത്ത ഒട്ടേറെ പെൺകുട്ടികളെയാണ് വീരമണി ലൈംഗികമായി പീഡിപ്പിച്ചത്.

tamilnadu-police

മുൻപ് തെളിവില്ലെന്നുപറഞ്ഞ് ഡിഎംകെ സര്‍ക്കാര്‍ അവസാനിപ്പിക്കാൻ ശ്രമിച്ച കേസ് കോടതി ഇടപെടലിനെത്തുടർന്ന് വീണ്ടും അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അനേകം പെണ്‍കുട്ടികളെ വീരമണി ഇരകളാക്കിയതായി ചെന്നൈ പൊലീസ് കണ്ടെത്തി. വ്യവസായ രംഗത്തെ സംഭാവനകൾക്ക് കേന്ദ്രസര്‍ക്കാറിന്റെ ആദരം നേടിയ വ്യവസായിയും അഭിഭാഷകനുമായ വീരമണിയുടെ ചെയ്തികള്‍ വ്യവസായ ലോകത്തെയും പിടിച്ചുലയ്ക്കുകയാണ്.

2025 ഒക്ടോബറില്‍ അണ്ണാനഗറിലെ ഒരു എൻ.ജി.ഒ പ്രവർത്തകയ്ക്കാണ് വീരമണി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് തെളിവാക്കി ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോക്‌സോ കേസ് റജിസ്റ്റർ ചെയ്തു. എന്നാല്‍ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെന്നും ഇരകളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും കാട്ടി 2026 ഫെബ്രുവരിയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ, പോക്‌സോ പ്രത്യേക കോടതി ഈ റിപ്പോർട്ട് തള്ളുകയും അന്വേഷണം തുടരാൻ ഉത്തരവിടുകയും ചെയ്തു. ജൂലൈയിൽ പുനരാരംഭിച്ച അന്വേഷണത്തിൽ, വീരമണിയുടെ സഹായി ശാന്തിയുടെ വീട്ടില്‍ നിന്ന് യഥാർത്ഥ വീഡിയോ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പൊലീസ് കണ്ടെത്തി.

veeramani-pocso-new

തുടർന്ന് വീരമണി, ശാന്തി (55), ശാന്തിയുടെ ഭർത്താവ് മഹേന്ദ്രൻ സിംഹൻ (60) എന്നിവരെ അറസ്റ്റ് ചെയ്തു. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് വീരമണി ഇരകളാക്കിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇയാളുടെ ബംഗ്ലാവിനു മുന്‍പില്‍ പന്തു കളിക്കുന്നതായി നടിച്ച് കുട്ടികളെ സമീപിക്കുകയും, ചോക്ലേറ്റ്, സ്പോർട്സ് ഷൂസ്, പണം, മൊബൈൽ ഫോണുകൾ എന്നിവ നൽകി പ്രലോഭിപ്പിക്കുകയുമായിരുന്നു രീതി.

ബംഗ്ലാവിലെ മുറിയില്‍ പ്രവേശിക്കാന്‍ പിന്നില്‍ രഹസ്യവാതിലും ഓഫീസില്‍ രഹസ്യമുറിയും വീരമണി ഒരുക്കിയിരുന്നു. 2000 മുതല്‍ 5000 രൂപ വരെയും ചില സാഹചര്യങ്ങളില്‍ 50,000 രൂപവരെയും വീരമണി കുട്ടികള്‍ക്ക് നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ബംഗ്ലാവിലെ രഹസ്യ മുറികൾ, വാടകവീടുകള്‍, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം.

pocso-veeramani-police

വാടകവീടുകളില്‍ കാര്യങ്ങള്‍ നോക്കിനടത്താന്‍ അസിസ്റ്റന്‍റ് ശാന്തിയെ ഏര്‍പ്പാടാക്കി. ശാന്തി, ജെഫ്രി എപ്സ്റ്റീന്റെ കൂട്ടാളി ഗിസ്ലെയിൻ മാക്സ്‌വെല്ലിനെപ്പോലെ പെൺകുട്ടികളെ എത്തിച്ചുനൽകുന്ന മുഖ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം 13-ാം വയസ്സിൽ തന്നെയും വീരമണി ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നും വീരമണിയില്‍ തനിക്കൊരു മകനുണ്ടെന്നും ശാന്തി പറയുന്നു.

സംഭവസമയത്ത് 12 മുതൽ 15 വയസുവരെ പ്രായമുണ്ടായിരുന്ന നാല് പെൺകുട്ടികളുടെ മൊഴി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരുന്നുണ്ട്. 2003-ൽ വീരമണിയുടെ ഇരയായി എന്ന് കരുതുന്ന ഒരു പെൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. നിയമാനുസൃതമായ എല്ലാ നടപടികളും പൂർത്തിയാക്കി കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ചെന്നൈ പോലീസ് കമ്മീഷണർ എ. അമൽരാജ് വ്യക്തമാക്കി.

Gem Granites Founder R. Veeramani Arrested Over Systematic Exploitation of Minors:

The Chennai Central Crime Branch arrested 84-year-old Gem Granites owner R. Veeramani, along with his associate Shanthi and her husband, in a high-profile POCSO case involving the sexual exploitation of minor girls. Initial attempts by the police to close the case due to unclear video footage and untraceable victims were overturned when a special POCSO court rejected the closure report and ordered a wider investigation. Reopened inquiries led to the recovery of original digital evidence from Shanthi's residence, revealing that Veeramani lured girls aged 12 to 15 using gifts, cash, and secret rooms within his properties. Dubbed as an operation reminiscent of the Jeffrey Epstein case, Shanthi acted as the primary agent procuring young girls, and multiple victims have now stepped forward to record their judicial statements