knife

TOPICS COVERED

സുഹൃത്തുക്കൾ തമ്മിലുള്ള കളിയാക്കൽ തർക്കത്തിലേക്ക് വഴിമാറിയതോടെ 18കാരന് ദാരുണാന്ത്യം. ഡൽഹിയിലാണ് സംഭവം. കുത്തേറ്റ സുമിത്താണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ യുവാക്കൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന അമാനും നരസിങ്ങും വഴിയിൽ സുഹൃത്തുക്കളായ സുമിത്തിനെയും മറ്റൊരു അമാനെയും കണ്ടുമുട്ടുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ സംഘത്തിലെ അമാൻ, തമാശയായി നരസിങ്ങിനോട് തന്നെ ‘പപ്പാ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടു.

ഇത് ആദ്യ സംഘത്തിലെ അമാനെ പ്രകോപിപ്പിച്ചു. നരസിങ്ങിനോട് മാപ്പ് പറയണമെന്ന് ഇയാൾ രണ്ടാമത്തെ സംഘത്തിലെ അമാനോട് ആവശ്യപ്പെട്ടു. ഇതിനിടെ ഇവരുടെ സുഹൃത്തായ സർഗാമും സ്ഥലത്തെത്തി. ഇയാൾ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും തർക്കം സംഘർഷത്തിലേക്ക് നീങ്ങി. പിടിവലിക്കിടെ ആദ്യ സംഘത്തിലെ അമാൻ, രണ്ടാമത്തെ സംഘത്തിലെ സുമിത്തിനെ കുത്തുകയായിരുന്നു. ഇതിനിടെ അമാന്‍റെ സഹോദരനും സ്ഥലത്തെത്തി സുമിത്തിനെ ആക്രമിക്കുകയും കുത്തുകയും ചെയ്തു.
‘ഭയ്യാ, ഞങ്ങളെ വെറുതെ വിടൂ’; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം, ദൃശ്യങ്ങള്‍ പകര്‍ത്തി സ... 

സംഭവത്തിനിടെ രണ്ടാമത്തെ സംഘത്തിലെ അമാൻ ഓടിരക്ഷപ്പെട്ടു. സുമിത്തിനെ ആക്രമിച്ച വിവരം ഇയാൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തി സുമിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുമിത്തിനെ കുത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികൾ സംഭവത്തിനുശേഷം ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY:

An 18-year-old tragically lost his life in Delhi after a playful banter between friends escalated into a fatal argument. This shocking incident highlights how minor disagreements can lead to devastating consequences.