File Image

  • ഭര്‍ത്താവിനെ ഫോണില്‍ കിട്ടാതെ വന്നതോടെ പരിഭ്രാന്തയായ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ആരോ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയെന്ന് സംശയമുണ്ടെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം

ഭാര്യയോട് നുണ പറഞ്ഞ് കാമുകിക്കൊപ്പം മലേഷ്യന്‍ ട്രിപ്പ് പ്ലാനിട്ട വ്യവസായി കുടുങ്ങി. പുണെ സ്വദേശിയായ 46കാരന്‍   ക്വാലലംപുരില്‍ ബിസിനസ് ട്രിപ്പുണ്ടെന്ന് ഭാര്യയോട് പറഞ്ഞ് തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങി. പെണ്‍സുഹൃത്തിനൊപ്പമായിരുന്നു യാത്ര. മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ പാസ്പോര്‍ട്ടിലെ പ്രശ്നത്തെ തുടര്‍ന്ന് യാത്ര മുടങ്ങി. നഷ്ടപ്പെട്ടുവെന്ന് ഔദ്യോഗികമായി അറിയിച്ച പാസ്പോര്‍ട്ടുമായാണ് യുവതി വിമാനത്താവളത്തിലെത്തിയത്. ഇതോടെ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. പ്രശ്നമായതോടെ ക്വലലംപുര്‍ യാത്ര ഇരുവരും ഉപേക്ഷിച്ചു. 

വിമാനത്താവളത്തില്‍ വച്ച് സ്വന്തം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത യുവാവ്, ലാന്‍ഡ് ഫോണില്‍ നിന്നും ഭാര്യയെ വിളിച്ച ശേഷം ഇമിഗ്രേഷന്‍ പ്രശ്നമുണ്ടായെന്നും തന്‍റെ ഫോണ്‍ പിടിച്ച് വച്ചിരിക്കുകയാണെന്നും അറിയിച്ചു. അടുത്ത ദിവസം വാട്സാപ്പ് വിഡിയോ കോളില്‍ ഭാര്യയെ വിളിച്ച് സംസാരിക്കുകയും ഇതേ കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം ഭര്‍ത്താവിനെ ഫോണില്‍ കിട്ടാതെ വന്നതോടെ പരിഭ്രാന്തയായ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ആരോ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയെന്ന് സംശയമുണ്ടെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.

ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് തന്നെ തിരയുന്ന വിവരവും കള്ളക്കഥ പൊളിഞ്ഞതും യുവാവ് അറിഞ്ഞത്. ഗത്യന്തരമില്ലാതെ പൊലീസിനോട് നടന്ന കാര്യങ്ങള്‍ യുവാവ് വിവരിച്ചു. തുടര്‍ന്ന് പൊലീസ് ഭാര്യയെ വിവരമറിയിക്കുകയും പരാതി ക്ലോസ് ചെയ്യുകയുമായിരുന്നു. അതേസമയം, പാസ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കോടതിയെ വിവരം അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A 46-year-old businessman from Pune was caught fabricating a kidnapping story to hide a canceled overseas trip with his female friend from his wife. The couple planned a visit to Kuala Lumpur, but immigration officials stopped them at Mumbai airport after discovering his companion was using a reported lost passport. To maintain his cover, the man turned off his phone and called his wife from a landline, falsely claiming he was being detained by immigration authorities. Panicked when she could no longer reach him, the wife approached the police suspecting an abduction. Upon realizing the police were tracking him, the businessman confessed the truth, prompting officials to inform his wife and close the case.