Image Credit: x/ANI

  • ഓൺലൈനിൽ ആദിത്യയും കാറും കാമുകിയുമെല്ലാം അതിവേഗം വൈറലായി. കാറുമായി റോഡിലിറങ്ങിയ ആദിത്യ പക്ഷേ പെട്ടു. ഗ്വാളിയാർ ട്രാഫിക് പൊലീസ് കാർ തടഞ്ഞു

കാമുകിയുടെ സ്നേഹപ്രകടനത്തിന് 5,500 രൂപ പിഴയായി അടയ്​ക്കേണ്ടി വന്ന ഞെട്ടലിലാണ് ഗ്വാളിയാർ സ്വദേശിയായ ആദിത്യ സികാർവാർ. ആദിത്യയുടെ വെള്ള കാറിന് ചുവപ്പൻ ചുംബനങ്ങളാൽ കാമുകി നൽകിയ മേക്കോവറാണ് ഒടുവിൽ വൻ സാമ്പത്തിക നഷ്ടം വരുത്തിയത്.

നീണ്ട നാല് മണിക്കൂർ കഷ്ടപ്പെട്ട് ചുവപ്പ് ലിപ്സ്റ്റിക്കിട്ട് ഉമ്മവച്ചാണ് കാറിനെ ബംപർ ടു ബംപർ യുവതി സ്റ്റൈലിഷാക്കിയത്. 3400 ചുംബനങ്ങളാണ് കാറിന്റെ മേക്കോവറിനായി വേണ്ടിവന്നത്. ഡോർ, ബോണറ്റ്, ബൂട്ട് എന്നുവേണ്ട, കാറിന്റെ എല്ലായിടവും ചുംബനപ്പാടുകളിൽ ചുവന്നു.

ഓൺലൈനിൽ ആദിത്യയും കാറും കാമുകിയുമെല്ലാം അതിവേഗം വൈറലായി. കാറുമായി റോഡിലിറങ്ങിയ ആദിത്യ പക്ഷേ പെട്ടു. ഗ്വാളിയാർ ട്രാഫിക് പൊലീസ് കാർ തടഞ്ഞു. ഇത്ര റൊമാന്റിക്കാകുന്നത് ഗതാഗത നിയമലംഘനമാണെന്ന് ആദിത്യയെ അറിയിച്ചു.

ഒറിജിനൽ നിറത്തിലല്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്നത് മോട്ടോർ വാഹന നിയമപ്രകാരം മോഡിഫിക്കേഷന്റെ പരിധിയിൽ വരുമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടർന്ന് കാറുടമയായ ആദിത്യയ്ക്ക് 5,500 രൂപ പിഴ അടയ്ക്കാൻ നിർദേശം നൽകി. മാത്രമല്ല, ഓരോ ചുംബനപ്പാടുകളും ഉദ്യോഗസ്ഥരുടെ മുന്നിൽവച്ചുതന്നെ തുടച്ച് വൃത്തിയാക്കാനും ആവശ്യപ്പെട്ടു. കഷ്ടപ്പെട്ട് ലിപ്സ്റ്റിക് പാടുകൾ തുടച്ചുനീക്കുന്ന ആദിത്യയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന് പുറമെ, വാട്ടർ സർവീസിങ് നടത്തിയ ശേഷമാണ് പൊലീസ് കാർ വിട്ടുനൽകിയത്.

ENGLISH SUMMARY:

A man named Aditya Sikarwar from Gwalior, India, received a fine of 5,500 rupees after his girlfriend covered his white car with 3,400 red lipstick kisses over a four-hour period. While the romantic gesture and the car's unique makeover quickly went viral online, driving the heavily patterned vehicle on public roads led traffic police to intervene. Authorities ruled that altering the car's appearance with extensive kiss marks violated motor vehicle regulations regarding unauthorized modifications. Consequently, Aditya was penalized with a fine and forced to scrub off the lipstick stains in front of the officers before the vehicle was released following a water servicing.