phone-scam

TOPICS COVERED

ഓണ്‍ലൈനില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ആറ്റുനോറ്റ് കാത്തിരുന്ന യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി. ഓൺലൈനിലൂടെ 1,999 രൂപ നൽകി ആൻഡ്രോയിഡ് ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു പാക്കറ്റ് ചാണകമാണ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ആകാശ് നഗർ എന്ന യുവാവാണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ജോലി ആവശ്യങ്ങൾക്കായി ഇൻസ്റ്റാഗ്രാമിൽ കണ്ട പരസ്യത്തിലൂടെയാണ് ഇയാൾ ഫോണ്‍ ഓർഡർ ചെയ്തത്. ഇതിനായി 1,999 രൂപ ഓൺലൈനായി മുൻകൂറായി അടയ്ക്കുകയും ചെയ്തിരുന്നു. 

തുടർന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആകാശിന്‍റെ വീട്ടിൽ കൊറിയർ പാര്‍സൽ എത്തി. ഏറെ ആകാംക്ഷയോടെ പാസൽ പൊളിച്ചു നോക്കിയ യുവാവ് കണ്ടത് മൊബൈൽ ഫോണിന് പകരം കവറിനുള്ളിൽ നിറച്ചിരിക്കുന്ന ചാണകമാണ്. താൻ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഇയാൾ ഉടൻതന്നെ സൈബർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇയാള്‍ ഫോണ്‍ ബുക്ക് ചെയ്ത വെബ്‌സൈറ്റ് വിവരം പുറത്തുവിട്ടിട്ടില്ല. പണം സ്വീകരിച്ച അക്കൗണ്ട് വിവരങ്ങൾ, കൊറിയർ കൈമാറിയ ശൃംഖല എന്നിവ കേന്ദ്രീകരിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങൾ കണ്ട് അപരിചിതമായ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Online phone scams are on the rise, with a recent incident in Greater Noida where a man ordered an Android phone online for ₹1,999 and received a packet of cow dung instead. This case highlights the need for extreme caution when purchasing from unfamiliar platforms advertised on social media.