• മോഷ്‌ടിച്ച സ്വർണം ജ്വല്ലറിയിൽ വിറ്റ് കിട്ടിയ 2.50 ലക്ഷം രൂപ ഉപയോഗിച്ച് യുവതി തന്റെ കാമുകന് ആഡംബര ബൈക്ക് വാങ്ങി നൽകി.

കാമുകന് ബൈക്ക് വാങ്ങാന്‍ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ഒന്‍പത് പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ കാമുകി അറസ്റ്റില്‍. തമിഴ്നാട്ടിലെ പൊള്ളാച്ചി  ടിവികെ നഗര്‍ സ്വദേശി ആര്‍. ജോയ് പ്രിന്‍സി എന്ന 19 കാരിയെ പൊള്ളാച്ചിയില്‍ നിന്നാണ് പൊള്ളാച്ചി ഈസ്റ്റ് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി ഗവ. ആര്‍ട്സ് കോളജില്‍ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയാണ്. 

ഉഞ്ചവേലംപട്ടി സ്വദേശി എച്ച്. തമിഴ്‍സെല്‍വനാണ് പരാതിക്കാരന്‍. അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുകൂടിയാണ് ഇയാള്‍. സുഹൃത്തായ മകളെ കാണാന്‍ ഓഗസ്റ്റ് 16 ന് പ്രിന്‍സി വീട്ടിലെത്തിയിരുന്നു എന്നാണ്  തമിഴ്സെല്‍വന്‍റെ പരാതി. ഈ സമയത്ത് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്‍പതു പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ പ്രിന്‍സി കൈക്കലാക്കുകയായിരുന്നു. 

സ്വര്‍ണം നഷ്ടപ്പെട്ടത് മനസിലാക്കിയ തമിഴ്സെല്‍വന്‍ പൊള്ളാച്ചി ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലിലാണ് പ്രിന്‍സി കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച ഉടനെ സ്വര്‍ണം പൊള്ളാച്ചിയിലെ ജുവലറിയില്‍ 2.50 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തി. ഈ തുക ഉപയോഗിച്ച് കാമുകന് ബൈക്ക് വാങ്ങി നല്‍കിയെന്നാണ് പ്രിന്‍സിയുടെ മൊഴി. 

പ്രിന്‍സിയുടെ കാമുകന്‍ പുതിയ ബൈക്കിന്‍റെ വിഡിയോ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാമുകൻ മക്കിനാംപട്ടിയിലെ ജനഗൻ ശിവ (20) നെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

ENGLISH SUMMARY:

Pollachi East Police have arrested a 19-year-old college student named R. Joy Princy for stealing nine sovereigns of gold jewelry from her father's friend's house. The accused allegedly snatched the valuables on August 16 while visiting the complainant's home in Uncha Velampatti. During police interrogation, Princy confessed that she sold the stolen gold at a local jewelry store for 2.50 lakh rupees to purchase a luxury motorcycle for her boyfriend, Jengan Siva. Authorities have launched a manhunt for the boyfriend after discovering he proudly posted videos of the new vehicle on his social media accounts.