Image Credit: X/@TheGNPE

  • 16 കാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ കായികാധ്യാപികയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍.

16 കാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ കായികാധ്യാപികയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍. 30 കാരിയായ ബ്രോണ്‍വെന്‍ ജെയിംസിനെതിരെ നാലു കുറ്റങ്ങള്‍ ചുമത്തി വിചാരണ ആരംഭിച്ചു. ബ്രിട്ടണിലെ സതാംപ്റ്റണിലെ സ്കൂളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബ്രോണ്‍വെന്‍ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുന്നത്. എന്നാല്‍ ബ്രോണ്‍വെന്‍ കുറ്റങ്ങള്‍‍ നിഷേധിച്ചു. 

വിദ്യാര്‍ഥി അയച്ച സ്നാപ്ചാറ്റ് റിക്വസ്റ്റ് ബ്രോണ്‍വെന്‍ നിരാകരിച്ചെങ്കിലും പിന്നീട് സ്വീകരിച്ചു. പിന്നീട് ഇരുവരും സന്ദേശങ്ങളയക്കാന്‍ തുടങ്ങി. പരിചയത്തിലായ ശേഷം വെസ്റ്റേണ്‍ഷോറില്‍ വച്ച് പരസ്പരം കണ്ട ഇരുവരും കാറില്‍ വച്ച് ചുംബിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. പിന്നീടൊരിക്കല്‍ ടിവിയില്‍ വിംബിള്‍ഡന്‍ കണ്ടുകൊണ്ടിരിക്കെ ഇരുവരും ചുംബിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.

പിന്നീട് വിദ്യാർഥിയുമായി സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബ്രോണ്‍വെന്‍ ഇരുവരും ഒന്നിച്ച് മറ്റൊരിടത്ത് മാറിത്താമസിക്കാമെന്ന് ആവശ്യപ്പെട്ടു. തനിച്ചായിരിക്കുമ്പോൾ തന്നെ 'മിസ്' എന്ന് അഭിസംബോധന ചെയ്യാനും ബ്രോണ്‍വെന്‍ വിദ്യാർഥിയോട് ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് നാല് കുറ്റങ്ങളാണ് ബ്രോണ്‍വെനിനെതിരെ ചുമത്തിയിരിക്കുന്നത്. 

ആരോപണങ്ങൾ നിഷേധിച്ച ബ്രോണ്‍വെന്‍ കോടതിയിൽ മൊഴി നൽകി. തുടക്കത്തില്‍ നല്ല ബന്ധമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ചതിക്കുഴിയില്‍ വീണതായി തിരിച്ചറിഞ്ഞുവെന്നാണ് കുട്ടി കോടതിയില്‍ നല്‍കിയ മൊഴി. 

ENGLISH SUMMARY:

A 30-year-old sports teacher in the UK, Bronwen James, is facing trial after being charged with having an illegal sexual relationship with her 16-year-old student. Prosecutors told the court that the relationship began through Snapchat messages and escalated into physical intimacy in a car and at her home. The court was informed that the teacher repeatedly engaged in sexual acts with the teenager and even asked him to move in with her while demanding he address her as 'Miss' during private encounters. While the accused teacher denied all four charges leveled against her, the minor student testified that he initially thought it was a good relationship but later realized he had been groomed into a trap.