AI Enhanced Image

  • അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ കാമുകന്റെയും 13 കാരനായ മകന്റെയും സഹായത്തോടെയാണ് സുജിത കൊലപാതകം നടത്തിയത്.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാറിലാക്കി റോഡില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലം ജില്ലയില്‍പ്പെട്ട ഓമലൂരിലാണ് ക്രൂരകൃത്യം നടന്നത്. ഇഷ്ടിക വിതരണക്കാരനായ വി. ഭൂപതി (45) യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഓമല്ലൂർ-ശങ്കരി റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ സുജിതാ ശ്രീ(31)യെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനു സമീപുമള്ള ആറ്റുകാര്‍ന്നൂര്‍ സഹകരണ ബാങ്കിനരികെ നിര്‍ത്തിയിട്ട കാറിലായിരുന്നു ഭൂപതിയുടെ മൃതദേഹം. 

Also Read: 'സുകുമാരകുറുപ്പിനെ കുറിച്ച് എനിക്കൊന്നുമറിയില്ല; എല്ലാത്തിനും കാരണം പാരിജാതന്‍'; തുറന്ന് പറഞ്ഞ് ദാമോദരമേനോന്‍

പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കവര്‍ച്ച സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സുജിത ഓമല്ലൂർ പൊലീസിനോട് പറഞ്ഞത്. അജ്ഞാതരായ മൂന്ന് പേർ കത്തി ഉപയോഗിച്ച് ഭൂപതിയെ ആക്രമിക്കുകയും 12 പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു എന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തകറകളാണ് പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേക്ക് എത്തിച്ചത്.

ഭൂപതിയുടെ സഹോദരിയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് ദമ്പതികൾ പതിവായി വഴക്കുണ്ടാക്കുന്ന കാര്യം പൊലീസ് അറിയുന്നത്. സുജിതയ്ക്ക് പ്രദേശത്തുള്ള പ്രദേശത്തുള്ള സന്തോഷ് രാജ് എന്നയാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ സുജിത കുറ്റം സമ്മതിക്കുകയായിരുന്നു. 

Also Read: 'അതെന്റെ ഉമ്മയാണ്, അവരെ എടുത്തുയര്‍ത്താന്‍ എനിക്കാരെയും നോക്കേണ്ടതില്ല'; സൈബര്‍ ആക്രമണത്തില്‍ അനസ്

ഭൂപതിയെ വീട്ടില്‍ വച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കാറിലിരുത്തി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് സുജിത സമ്മതിച്ചു. കാമുകന്‍റെയും 13 കാരനായ മകന്‍റെയും സഹായത്തോടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

The Salem Omalur police have arrested a 31-year-old woman for murdering her husband and abandoning his body inside a car on the roadside. The victim, V. Bhoopathi, a brick supplier, was found dead inside a parked car near Athukarnooth Cooperative Bank. Although his wife, Sujitha Sree, initially misled the police by alleging a robbery attack by an unknown gang, bloodstains found inside their house exposed her cover story. Investigations revealed that Sujitha, along with her lover Santhosh Raj and her 13-year-old son, assaulted Bhoopathi to death following frequent domestic disputes over her extra-marital affair.