മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പരിശോധനക്ക് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വിദഗ്ധ സമിതി. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തെ തുടർന്നാണ് സമിതി യോജിപ്പറിയിച്ചത്. അണക്കെട്ടിന്റെ പ്രളയ സുരക്ഷ, ഘടനാപരമായ സ്ഥിതി, ഭൂകമ്പ സാധ്യത, സീപ്പേജ് സംബന്ധിച്ച വിഷയങ്ങൾ എന്നീ പരിശോധനകളാണ് കേരളം ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കേരളം പഴയ പഠനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി. പ്രാഥമിക പരിശോധനക്ക് ശേഷം റിപ്പോർട്ട് തയാറാക്കുന്നതിലെ ആശങ്കയും സംസ്ഥാനം അറിയിച്ചു.
ENGLISH SUMMARY:
The Expert Committee has agreed to consider utilizing modern technology for the safety inspection of the Mullaperiyar Dam. This decision follows repeated demands from the state of Kerala regarding comprehensive safety assessments. Kerala specifically called for evaluations covering flood safety, structural stability, earthquake risk, and seepage issues while highlighting flaws in previous studies. Furthermore, Kerala warned that it would approach the Supreme Court if its concerns were not properly addressed.