കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പരസ്യ പ്രസ്താവന നടത്തിയതിന് പിന്നാലെ, എപി വിഭാഗം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കാന്തപുരം എ.പി. അബൂബക്കർ മുസല്യാർക്കെതിരെയുള്ള പ്രസ്താവന തിരുത്താണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. സമസ്ത സെക്രട്ടറി ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയേണ്ടവരാണെന്ന കാന്തപുരത്തിന്‍റെ വാക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇസ്ലാമിക ചരിത്രത്തെപ്പോലും വളച്ചൊടിക്കുന്ന വാദമാണിതെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. വ്യാപാര–വാണിജ്യം കൈകാര്യം ചെയ്തിരുന്ന ഖദീജ ബീവിയും സൈന്യാധിപയായ ആയിഷ ബീവിയും ബില്‍ക്കീസ് രാജ്ഞിയും ഉള്‍പ്പടെയുള്ളവരെ ഉദാഹരിച്ചായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകളെ പൊതുരംഗത്തിറക്കിയാൽ വലിയ നാശമാണെന്നായിരുന്നു ഇന്ത്യന്‍ ഗ്രാന്‍ഫ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ വാക്കുകള്‍. 'സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നു പറയുന്നതു ബഹുമാനം കൊണ്ടാണ്. പർദ സമ്പ്രദായം ഏർപ്പെടുത്തിയത് അതിനാലാണ്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം'. മതം പഠിച്ചയാളെന്ന നിലയിൽ ഇതു പറയാൻ തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു.
വലിയ പ്രതിഷേധമാണ് കാന്തപുരത്തിന്‍റെ വാക്കുകള്‍ക്കെതിരെ ഉയര്‍ന്നത്. നിലപാട് അനുകരണീയമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണയും രാജ്യം നിലനില്‍ക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണെന്നും അതിനെ റദ്ദ് ചെയ്യാനുള്ള ലൈസന്‍സ് ആര്‍ക്കുമില്ലെന്ന് മന്ത്രി റോജി എം.ജോണും പ്രതികരിച്ചു.