• സി.ജെ.പി പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കണമെന്ന് കേന്ദ്രം ഹർജി നൽകി

സി.ജെ.പി പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കണമെന്ന് കേന്ദ്രം ഹർജി നൽകി.  ശനിയാഴ്ച സിജെപി പ്രതിഷേധിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ അനുനയ നീക്കം. കേസ് നാളെ കോടതി പരിഗണിക്കും. സിജെപി, വിദ്യാർഥി പ്രതിഷേധങ്ങൽക്കെതിരേ  വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ ഭരണഘടനയുടെ അനുഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് ഹർജി ഉന്നയിച്ചു.  Also Read: ഹോര്‍മുസില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം; ഇറാന്‍ പ്രസിഡന്റിനോട് മോദി


നാളെ തന്നെ കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.  കേസെടുത്ത ശേഷം ശേഷം സാധാരണ നടപടിക്രമം അനുസരിച്ച് അവസാനിപ്പിക്കാൻ ക്ലോഷർ റിപ്പോർട്ട് നൽകിയാലും അത് അംഗീകരിക്കണമോ നിരസിക്കണോ എന്നത് കോടതിയുടെ വിവേചന അധികാരമാണ്. ഈ നിയമപ്രശ്നം മറികടക്കുന്നതിനാണ് കേന്ദ്രത്തിന്റെ നീക്കം.  കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2,873 പേരെ ഒഴിവാക്കി, മറ്റ് പ്രതിഷേധക്കാർക്കെതിരായ കേസുകൾ റദ്ദാക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേസ് പിൻവലിക്കുന്നതിനോട് എതിർപ്പില്ലെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചിരുന്നു. 

കേസുകൾ പിൻവലിക്കണമെന്നടക്കം ആവശ്യപ്പെട്ട് ശനിയാഴ്ച ദില്ലിയിൽ സിജെപി വീണ്ടും പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് കേന്ദ്രത്തിന്റെ അനുനയ നീക്കം. അതിനിടെ മാർച്ച് വിലക്കണമെന്ന്ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രതിഷേധം കാരണം ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ഈ ഘട്ടത്തിൽ അനുമാനിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. എല്ലാവരും ഉത്തരവാദിത്തത്തോടെ സമാധാനപരമായി പെരുമാറുമെന്നാണ് കരുതുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ENGLISH SUMMARY:

The Centre has approached the Supreme Court seeking the withdrawal of cases registered against CJP protesters. The Union government has filed a petition seeking the quashing of the cases by invoking the Supreme Court’s special powers under Article 142 of the Constitution. The move comes ahead of a planned CJP protest on Saturday. The court is scheduled to hear the matter tomorrow. The Centre has sought the quashing of cases registered against CJP and student protesters in various states by invoking the Supreme Court’s special powers under Article 142. Solicitor General Tushar Mehta raised the petition before a bench headed by the Chief Justice today and requested that the matter be taken up tomorrow itself.