• കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ല.

കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇഡിക്ക് മുമ്പില്‍  ഹാജരായേക്കില്ല.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇഡിക്ക് മറുപടി നൽകാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നീക്കങ്ങളും ഇഡിയെ അറിയിച്ചേക്കും . Also Read: 'പിണറായിയും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി; തിരുത്താനായില്ല'; രൂക്ഷ വിമര്‍ശനം 

അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ഇഡി പിണറായി വിജയന് സമൻസ് അയച്ചത്. കേസിൽ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സമൻസ് ലഭിച്ചത്. നിയമസഭാ സമ്മേളനവും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ചുമതലകളും ചൂണ്ടിക്കാട്ടിയായിരിക്കും ഇഡിക്ക് മറുപടി നൽകുക എന്നാണ് സൂചന.  

കേസിൽ അന്വേഷണം നടത്താൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ നടപടികളുടെ വിവരങ്ങളും ഇഡിയെ അറിയിച്ചേക്കും. ഇതോടെ, മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് അയച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് മുഹമ്മദ് റിയാസ് പ്രതിപ്പട്ടികയിലുള്ളത്. ഇതിന് പിന്നാലെ ഇഡി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്ത് റിയാസിനെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു.

ENGLISH SUMMARY:

Pinarayi Vijayan may seek a change in the date of his scheduled Enforcement Directorate questioning in an alleged money-laundering case linked to a bribery investigation, citing the ongoing Assembly session and his official responsibilities. The ED reportedly issued him a summons for next Friday, shortly after he approached the Supreme Court over the case. Meanwhile, former minister Mohammed Riyas may be summoned in a related hawala investigation after the initial phase of questioning is completed.