• മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 25ന് ഡൽഹിയിൽ റാലി നടത്താൻ ഇന്ത്യാ സഖ്യം ആലോചിക്കുന്നു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 25ന് ഡൽഹിയിൽ റാലി നടത്താൻ ഇന്ത്യാ സഖ്യം ആലോചിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഖ്യ നേതാക്കൾ ഡൽഹിയിലെത്തി ചർച്ച നടത്തിയ ശേഷമായിരിക്കും റാലിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. Also Read: 'ഞങ്ങളൊക്കെ പിന്നെ എന്തിനാ'? നേഹയ്ക്ക് അമിതപ്രാധാന്യമെന്ന് NSUI ; അതൃപ്തി?


അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്നും തുടർനടപടികളുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, ദീപ്കെ നിലവിൽ എവിടെയാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ഇന്ന് രാവിലെയാണ് വിട്ടയച്ചത്. നിയമവിരുദ്ധമായാണ് തന്നെ കസ്റ്റഡിയിൽവച്ചതെന്ന് നേഹ ആരോപിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് ഡൽഹി പൊലീസ് കേസെടുത്തു. നിർദേശങ്ങൾ ലംഘിച്ച് പ്രതിഷേധക്കാർ കൂട്ടംചേർന്നെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്.

അതിനിടെ, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ലണ്ടനിലേക്കും വ്യാപിപ്പിക്കാൻ ആഹ്വാനം ചെയ്ത് യൂട്യൂബറും സാമൂഹിക നിരീക്ഷകനുമായ ധ്രുവ് റാഠി രംഗത്തെത്തി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം. യാഥാർഥ്യം ലോകം കാണണമെന്നും ധ്രുവ് റാഠി എക്‌സിലൂടെ പ്രതികരിച്ചു.

ENGLISH SUMMARY:

The INDIA bloc is considering a rally in Delhi on October 25 to demand Chief Election Commissioner Gyanesh Kumar’s resignation, with a final decision expected after consultations among alliance leaders. CJP leader Abhijit Deepke has been arrested following protests, while Neha Bora has been released after alleging illegal detention. Delhi Police have registered a case for violating prohibitory orders and may file additional FIRs. Meanwhile, Dhruv Rathee has called for a protest outside the Gandhi statue in London’s Parliament Square.