Image: X,@ndtv, AI Enhanced

Image: X,@ndtv, AI Enhanced

TOPICS COVERED

  • മോഡലിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ ജിം ട്രെയിനര്‍ക്കായി തിരച്ചില്‍

21 കാരിയായ മോഡലിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ തിലക് നഗറിൽ ആണ് സംഭവം. വിദ്യാർത്ഥിനിയും മോഡലുമായ മുസ്കാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ ജിം ട്രെയിനറായ ഇമ്രാൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു.

Also Read: സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കുന്നു

ബുധനാഴ്ച മുസ്കാന്‍ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി ആക്രമിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വീട്ടിനുള്ളിലേക്ക് ഇയാള്‍ അതിക്രമിച്ചുകയറിയ ശേഷം മുസ്കാനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും കുത്തിയശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: ബിജെപി നേതാവിന്റെ മരുമകള്‍ ജീവനൊടുക്കി; പോസ്റ്റുമോര്‍ട്ടത്തിനിടെ അടിവസ്ത്രത്തിനുള്ളില്‍ നിന്നും കുറിപ്പ് കണ്ടെത്തി

അതേസമയം തന്നെ വിവരമറിഞ്ഞ് ചണ്ഡീഗഡിലുള്ള സഹോദരി മുസ്കാന്റെ സുഹൃത്തുക്കളെ വിളിച്ച് സംഭവസ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ മുസ്കാന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. ഇമ്രാൻ മുന്‍പും പലതവണ മുസ്കാനെ ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ഗുപ്ത അറിയിച്ചു. സംഭവത്തിൽ തിലക് നഗർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Delhi News: 21-Year-Old Model Stabbed to Death in Tilak Nagar; Gym Trainer Imran Absconding:

A 21-year-old student and model named Muskan was brutally stabbed to death inside her house in Delhi's Tilak Nagar on Wednesday. The attacker, identified as her gym trainer Imran, barged into her second-floor residence while she was alone and fled after committing the crime. Neighbors rushed her to the hospital after hearing her screams, but she could not be saved. Police have registered a case and launched a manhunt for Imran, who had reportedly been harassing her for a long time.