AI Generated Image

AI Generated Image

TOPICS COVERED

  • മഹാരാഷ്ട്രയിലെ നളസൊപാരയിൽ നടന്ന 25 കാരിയുടെ ജന്മദിനാഘോഷത്തിനിടയിൽ മുറിച്ച കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി.

പിറന്നാള്‍ ദിവസം പങ്കുവച്ച കേക്കില്‍ ചത്ത പല്ലിയെ കണ്ടെത്തി. കേക്ക് കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നളസൊപാരയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനെത്തിയ ഏഴു കുട്ടികള്‍ക്കും നാലു സ്ത്രീകള്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. 

നടി അനന്യ രാജ് അന്തരിച്ചു; ഒരു മാസത്തിനു ശേഷം മരണവിവരം പുറത്തുവിട്ട് കുടുംബം

കേക്ക് കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് വയറുവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടു എന്നാണ് വിവരം. നളസൊപാരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവര്‍ ചികില്‍സ നേടി. കുട്ടികളില്‍ മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. 

25 കാരിയുടെ ജന്മദിനാഘോഷത്തിനായാണ് അയല്‍ക്കാര്‍ വീട്ടില്‍ ഒത്തുകൂടിയത്. വൈകുന്നേരം ആറു മണിയോടെ ആഘോഷം ആരംഭിച്ചെങ്കിലും കേക്ക് കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടികൾക്ക് നെഞ്ചിരിച്ചിലും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. കേക്കില്‍ ചത്ത പല്ലിയെ കണ്ട വിവരം കുട്ടികളാണ് ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. 

തുലിഞ്ച് പൊലീസ് ആശുപത്രിയിലെത്തി ചികില്‍സയിലുള്ളവരുടെ മൊഴിയെടുത്തു. കേക്കിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാമ്പിളുകൾ വിശകലനം ചെയ്തതിന് ശേഷമേ ഭക്ഷ്യവിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂ.

‘ബുദ്ധിജീവി നക്​സല്‍ ആയതില്‍ അഭിമാനം: പി.ചിദംബരം; മോദി ഉദ്ദേശിച്ചത് പ്രതിപക്ഷനേതാക്കളെയല്ല: റിജിജു

മഹാരാഷ്ട്രയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പരിശോധന കര്‍ശനമാക്കുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസം താനെയില്‍ ഓണ്‍ലൈന്‍ ഡെലിവറി സേവനമായ ബ്ലിങ്കിറ്റിന്‍റെ ഐസ്ക്രീം ഫ്രീസറില്‍ നിന്നും എലിയെ കണ്ടെത്തിയിരുന്നു. മുംബൈയിൽ പാർലെ അഗ്രോയുമായി ബന്ധപ്പെട്ട വെയർഹൗസിൽ   നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഫ്രൂട്ടിയും ആപ്പി ഫിസും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തില്‍ പരിശോധനകൾ ശക്തമാക്കിയതോടെയാണ് നടപടി.

ENGLISH SUMMARY:

A birthday celebration in Nallasopara, Maharashtra, turned tragic when a dead lizard was discovered inside the cake consumed by guests. Following the incident, eleven individuals, including seven children and four women, suffered from food poisoning and were rushed to a government hospital. Medical authorities reported that three children required intensive care treatment while the others remain in stable condition. Local police and food safety officials have collected cake samples for laboratory testing as part of an ongoing investigation into the safety lapse.