sukhbir-badal-2
  • മഹാരാഷ്ട്രയിലെ നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപമായിരുന്നു സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം.

ശിരോമണി അകാലിദൾ പ്രസിഡന്റും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം.  മഹാരാഷ്ട്രയിലെ നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപമായിരുന്നു സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം ഉണ്ടായത്. കൂർത്ത ആയുധം ഉപയോഗിച്ചുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ കയ്യിൽ  പരുക്കേറ്റു. ബാദലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്.

ആക്രമണം നടന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും അകാലിദൾ എംപിയുമായ ഹർസിമ്രത് കൗർ ബാദലും ഒപ്പമുണ്ടായിരുന്നു. പരുക്കേറ്റ കയ്യിൽ തുണി കെട്ടിയ നിലയിൽ ബാദൽ ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. Also Read: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച് 14കാരൻ; ഫോണിൽ 79 വീഡിയോകളും 30 ഫോട്ടോകളും

സുഖ്ബീർ സിങ് ബാദലിനുനേരെ മുൻപും വധശ്രമം ഉണ്ടായിട്ടുണ്ട്. 2024-ൽ അമൃത്സറിലെ സുവർണക്ഷേത്രത്തിന് മുന്നിൽ വെച്ച് തോക്കുധാരിയായ അക്രമി അദ്ദേഹത്തിന് നേരെ പാഞ്ഞടുത്തെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടവും ചേർന്ന് സമയോചിതമായി ഇടപെട്ട് അക്രമിയെ കീഴടക്കുകയായിരുന്നു.

ENGLISH SUMMARY:

Shiromani Akali Dal president and former Punjab Deputy Chief Minister Sukhbir Singh Badal was attacked near Mata Sahib Gurdwara in Nanded Sahib, Maharashtra. He sustained serious injuries to his hand after being assaulted with a sharp weapon and was immediately admitted to a hospital. A police officer was also injured while attempting to stop the attacker.