Ranchi: Water conons being used on people marching towards Jharkhand Assembly amid a protest over alleged irregularities in the 14th JPSC examination, JSSC-CGL and other recruitment tests, demanding resignation of Jharkhand Chief Minister Hemant Soren and CBI probe on paper leaks, in Ranchi, Jharkhand, Monday, Aug. 10, 2026.
തൊഴില്‍ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച്. ആയിരക്കണക്കിന് വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും അണിനിരന്ന മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വീടിനുമുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡ് പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ 17–ാം നാള്‍ റാഞ്ചിയെ വിറപ്പിച്ച് പ്രതിഷേധം. Also Read: ‘രേണുകസ്വാമിയുടെ അടിവസ്ത്രം വലിച്ചുതാഴെയിട്ടു, സ്വകാര്യഭാഗത്ത് ആഞ്ഞുചവിട്ടി’; നടന്‍ ദര്‍ശന്റെ സഹായിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .
ജാര്‍ഖണ്ഡ് വിധാന്‍ സഭയിലേക്കുള്ള മാര്‍ച്ചില്‍ വന്‍ പങ്കാളിത്തം. പൊലീസിന്‍റെ ബാരിക്കേഡുകളും ജലപീരങ്കിലും മറികടന്ന് മുന്നേറിയ മാര്‍ച്ച് നിയമസഭാ മന്ദിരത്തിനു സമീപംവരെയെത്തി. നിരാഹാര സമരത്തിലുള്ള വിദ്യാര്‍ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ ഛായാചിത്രവുമായാണ് മാർച്ചിൽ പങ്കെടുത്തത്. ക്രമക്കേടില്‍ സിബിഐ അന്വേഷണമടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് വിദ്യാർഥി നേതാവ് രവീന്ദ്ര പസ്വാന്‍ ആവര്‍ത്തിച്ചു. ജാർഖണ്ഡ് സർക്കാരുമായി ഇന്നലെ നടത്തിയ ആറാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് വിധാന്‍ സഭ മാര്‍ച്ച്. Also Read: ‘ഭര്‍ത്താവിനെ വീട്ടില്‍വച്ച് തീര്‍ക്കണ്ട, റോഡപകടമാക്കാം’; കുറിയര്‍ ജീവനക്കാരനുമായി ഭാര്യയുടെ ചാറ്റ്.
പ്രതിഷേധക്കാരെ പിന്തുണച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ ധര്‍ണ നടത്തിയ പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടിയടക്കമുള്ള ബിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മാര്‍ച്ചിനെ നേരിടാന്‍ നഗരത്തില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്, നഗരത്തിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഭൂരിഭാഗംആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്നും വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിക്കണമെന്നും ജാർഖണ്ഡ് സർക്കാർ ആവശ്യപ്പെട്ടു, പി.എസ്.സിയിലെ മൂന്ന് അംഗങ്ങളും ഇന്നലെ രാജിവച്ചിരുന്നു.