boy-death

TOPICS COVERED

ബെംഗളുരുവിലെ ബാഗലഗുണ്ടെയില്‍ വീട്ടില്‍ 52 കാരിയുടെ അസ്ഥികൂടം കണ്ടെത്തി. ദാക്ഷായണി എന്ന സ്ത്രീയാണ് മരിച്ചത്. ഭര്‍ത്താവിന്റെയും മകന്റെയും മരണത്തെ തുടര്‍ന്ന് വിഷാദരോഗത്തിലായിരുന്ന ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ദാക്ഷായണി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ബാഗലഗുണ്ടെയിലെ ഹാവനൂര്‍ ലേഔട്ട് പ്രദേശത്താണ് സംഭവം. ദാക്ഷായണിയുടെ ഭര്‍ത്താവ് ഉമേഷ് പത്ത് വര്‍ഷം മുമ്പാണ് മരിച്ചത്. പിന്നാലെ കാന്‍സര്‍ ബാധിതനായിരുന്ന മകനും മരിച്ചു. തുടര്‍ച്ചയായുള്ള ഭര്‍ത്താവിന്‍റേയും മകന്‍റേയും വിയോഗം ദാക്ഷായണിയെ കടുത്ത മാനസിക വിഷമത്തിലാഴ്ത്തിയിരുന്നു. അതേസമയം, മകനെ കൂടാതെ ഒരു മകളും ദാക്ഷായണിക്കുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി മകളും മരുമകനും വീട് സന്ദര്‍ശിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ ബാഗലഗുണ്ടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഒരു വര്‍ഷത്തോളം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. മരണകാരണം വ്യക്തമാകുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 52-year-old woman named Dakshayani was found dead inside her home in Bagalagunte, Bengaluru, with police estimating she passed away about a year ago. She had been living alone and suffered from severe depression following the deaths of her husband and cancer-stricken son. Authorities noted that her daughter and son-in-law had not visited the residence over the past year. Police have launched a detailed investigation to determine the exact cause of death and circumstances surrounding the incident.