gujarat-well

TOPICS COVERED

 

തിരമാല കടലുകളും വലിയ കായലുകളും തടാകങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ കിണറ്റില്‍ തിരമാല വന്നാലോ. മറ്റ് തിരമാലകള്‍ എന്തുകൊണ്ടാണ് വരുന്നതെന്ന് ശാസ്ത്രത്തിനറിയാം എന്നാല്‍ ഒരു കിണറ്റിലെ തിരമാല കണ്ട് അന്തം വിട്ടിരിക്കുകയാണ് ശാസ്ത്രലോകം. ഗുജറാത്ത് മോര്‍ബി ജില്ലയിലാണ് സംഭവം. 18 അടി താഴ്ചയുള്ള കിണര്‍ ഇടത്തോട്ടും വലത്തോട്ടും അലയടിച്ചുകൊണ്ടിരിക്കുകയാണ്. 

ഒരു പാടശേഖരത്തിലാണ് കിണറുള്ളത്. 20 അടിയോളം ചുറ്റളവുള്ള കിണര്‍ അലയടിക്കുന്നത് കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. മുന്‍പ് ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കിണറുകള്‍ സമാനമായ രീതിയില്‍ അലയടിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ കിണര്‍ മാത്രം അലയടിക്കുന്നതാണ് കൗതുകമായത്. 

കിണറ്റില്‍ പമ്പ്‌സെറ്റോ അലയുണ്ടാക്കാന്‍ വലുപ്പത്തില്‍ മീനുകളോ ഇല്ല. ഭൂകമ്പത്തിന്‍റെ ഒരു ലക്ഷണവുമില്ല. കിണറ്റിനടിയിലെ ഭൂഗര്‍ഭ അറകളില്‍ കുടുങ്ങിയ വായു മഴക്കാലം തുടങ്ങിയതിനാല്‍ പുറത്തേക്ക് വരുന്നതാണ് അലയൊലിക്ക് കാരണമെന്ന് പറയുമ്പോഴും കുമിളകളില്ലെന്നത് ഇതും വ്യക്തമായ ഉത്തരമല്ലെന്ന് വിരല്‍ ചൂണ്ടിക്കാണിക്കുന്നു. 

ENGLISH SUMMARY:

Unexplained well waves in Gujarat are baffling scientists. The 18-foot deep well in Morbid district is exhibiting continuous side-to-side undulations, a phenomenon not attributed to common causes like pumps, fish, or seismic activity.