തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നവരെ സിനിമയില്‍ മാത്രമേ അധികവും കണ്ട് കാണൂ. എന്നാല്‍ സ്വന്തം ഭാര്യയെ തോക്ക് ചൂണ്ടി സ്ത്രീധനത്തിന് ഭീഷണിപ്പെടുത്തിയ യുവാവിന്‍റെ വാര്‍ത്തയാണ് ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ നിന്ന് പുറത്തുവരുന്നത്. 23കാരനായ എംജി എമോന്‍ എന്ന യുവാവ് നിരന്തരം തോക്കുമായി  ടിക്ടോക്ക് വിഡിയോകളും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ പിടികൂടിയപ്പോള്‍ ആണ് തോക്കിന്‍റെ യാഥാര്‍ഥ്യം പൊലീസിന് വ്യക്തമാകുന്നത്. യുവാവ് ഇത്രയും കാലം നാട്ടുകാരെയും വീട്ടുകാരെയും വിറപ്പിച്ചത് തോക്കിന്‍റെ രൂപത്തിലുള്ള ലൈറ്റര്‍ കൊണ്ടായിരുന്നു.

യുവാവിന്‍റെ വിഡിയോ വന്‍തോതില്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. തോക്ക് ചൂണ്ടുകയും വെടിവെയ്ക്കുകയും ചെയ്യുമെന്നും പറയുന്നു വിഡിയോകളായിരുന്നു ഇവയിലധികവും. ഇത് കണ്ട് യുവാവിന്‍റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. തുര്‍ന്നാണ് ഇത് തോക്കിന്‍റെ ആകൃതിയിലുള്ള ലൈറ്ററാണെന്ന് വ്യക്തമായത്.

 

യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണവുമായി വന്നതോടെയാണ് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ പുറംലോകമറിയുന്നത്. ഭര്‍ത്താവ് സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നെന്ന് പറഞ്ഞ് ഇയാളുടെ ഭാര്യയും രംഗത്തുവന്നു. ഇയാളുടെ ഭീഷണിക്ക് ഇരയായ നാട്ടുകാരും രംഗത്തുവന്നതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

 

ENGLISH SUMMARY:

A man in Uttar Pradesh's Ghazipur threatened his wife with a fake gun for dowry, a story that has gained significant attention. This incident, initially thought to be a serious crime involving a real firearm, was revealed to be a prank using a lighter shaped like a gun.