Image: X,@ndtv
ഹരിയാനയില്‍ രാജ്യാന്തര കബഡി താരത്തിന്റെ ഭാര്യ ജീവനൊടുക്കി. ഷീലു ബൽഹാരയുടെ 23-കാരിയായ ഭാര്യ മുസ്‌കാൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് റോഹ്തക്കിലെ വസതിയിലാണ് മുസ്‌കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് ഒരുവയസുള്ള ഒരു മകനുണ്ട്.
റോഹ്തക് മേഹാന്‍ സ്വദേശിയാണ് മുസ്കാന്‍. 2023ലായിരുന്നു ഷീലുവിന്റേയും മുസ്കാന്റേയും വിവാഹം. മുസ്കാന്റെ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. ഒരു ദിവസം മുന്‍പാണ് മുസ്കാന്‍ പഞ്ചാബി ഗാനത്തിനൊപ്പമുള്ള ഒരു റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കുടുംബത്തില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളതായൊന്നും നിലവില്‍ അറിവില്ലെന്നും പൊലീസ് പറയുന്നു.
ഡെറാഡൂണിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് സർക്കാർ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)