Rapid Action Force (RAF) personnel stand guard at Connaught Place in New Delhi on July 23, 2026, amid an ongoing protest at Jantar Mantar demanding the resignation of India's Education Minister Dharmendra Pradhan over alleged NEET examination irregularities. Indian Prime Minister Narendra Modi vowed "stringent punishment" on July 23 for anyone involved in leaking exam papers, a scandal that has sparked protests challenging his administration. (Photo by Arun SANKAR / AFP)
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ദുരുദ്ദേശ്യത്തോടെ പല സംഘടനകളും കടന്നുകയറുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ വ്യാജവാര്‍ത്ത പരത്തിയ 480 പാക്കിസ്ഥാന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഡല്‍ഹി പൊലീസ് ബ്ലോക്ക് ചെയ്തു. പ്രക്ഷോഭത്തെക്കുറിച്ച് ഇന്ത്യാവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച് വ്യാജവാര്‍ത്ത പരത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. Also Read: പാറ്റകളോട് കളിച്ചത് പണിയായി; സോണിയ ഷെഹ്‍രാവത്ത് ചെയ്തത് തെറ്റ്
വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനുള്ള ശ്രമമാണെന്നും ഇത്തരം കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും പൊലീസ് വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും പറയുന്നു. പ്രക്ഷോഭത്തിന്റെ മറവില്‍ സജീവമായി രംഗത്തെത്തിയ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിഡിയോ സന്ദേശത്തിലൂടെയാണ് പൊലീസ് വിശദീകരിച്ചത്.
Supporters of the Cockroach Janta Party scuffle with police as they attempt to march toward India's Parliament, demanding the resignation of the education minister, in New Delhi, Monday, July 20, 2026.
‘കണ്ടെത്തിയ വ്യാജ അക്കൗണ്ടുകളില്‍ 400ലധികം ഹാന്‍ഡിലുകളും പാക്കിസ്ഥാന്‍ പശ്ചാത്തലമുള്ളവയാണ്, നിലവിലെ സാഹചര്യം മുതലെടുത്ത് ഇന്ത്യക്കെതിരായ രീതിയില്‍ വ്യാജ ഉള്ളടക്കങ്ങള്‍ ചേര്‍ത്ത് ഇവര്‍ പ്രചാരണം നടത്തുകയാണ്. ഈ അക്കൗണ്ടുകളെല്ലാം കണ്ടെത്തി തടയുന്ന നടപടികള്‍ തുടരുകയാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ഘട്ടത്തില്‍ സമാന ഉദ്ദേശ്യത്തോടെ സജീവമായ അതേ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്’– ഡല്‍ഹി പൊലീസ് പറയുന്നു.
ഇന്ത്യന്‍ ജനതയെ പ്രകോപിപ്പിക്കാനും വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇക്കൂട്ടരുടെ ശ്രമമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. വസ്തുതകള്‍ പരിശോധിച്ച് ഉറപ്പുവരുത്തി മാത്രം കാര്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും സമാധാനപരമായ രീതിയില്‍ നടത്തുന്ന പ്രതിഷേധത്തിന് പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നും അത് പൊലീസ് മാനിക്കുമെന്നും വിഡിയോയില്‍ വ്യക്തമാക്കുന്നു.
അതേസമയം തന്നെ ഈ വിദ്യാര്‍ഥി പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നുമായിരുന്നു പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബിയുടെ പ്രതികരണം. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധ സമരം 34ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുനിന്നുള്ള ആളുകള്‍ സമരത്തിന് പിന്തുണയുമായി ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് എത്തുന്നുണ്ട്.