• യുവാക്കളുടെ ഭാവിയും ക്ഷേമവും ആണ് സർക്കാറിന് പരമപ്രധാനം. ഭാവി തകർക്കുന്നവരെ വെറുതെ വിടില്ലെന്നും വീഡിയോ സന്ദേശത്തിൽ മോദി

ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടി ഉറപ്പുനൽകി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം. കുറ്റക്കാർക്ക് ശക്തമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു. ഇന്നു ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അന്തിമ രൂപം നൽകും. യുവാക്കളുടെ ഭാവിയും ക്ഷേമവും ആണ് സർക്കാറിന് പരമപ്രധാനം. ഭാവി തകർക്കുന്നവരെ വെറുതെ വിടില്ലെന്നും വീഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു. 

‘സുഹൃത്തുക്കളേ, ചോദ്യപേപ്പർ ചോർച്ച എന്നത് ഒരു ചെറിയ പ്രശ്നമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി കർശന നടപടികൾ ഞങ്ങൾ കൈക്കൊണ്ടത്. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തം. അതിനാലാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചത്’–പ്രധാനമന്ത്രി പറഞ്ഞു. Also Read: മൂന്ന് ആശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

അതേസമയം, അർധരാത്രിയിൽ ജന്തർമന്തറിന് സമീപം സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരു‌ക്കെന്ന് സിജെപി. ജൻപത്ത് രണ്ടാം ഗേറ്റിലും പാർലമെന്റ് സ്ട്രീറ്റിലുമായിരുന്നു പൊലീസ് നടപടി എന്നാണ് വിവരം. പരിക്കേറ്റവരെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്ന് ജന്തർമന്തറിലെ ഡോക്ടർമാർ അറിയിച്ചു.

ആര്‍എംഎല്‍ യിൽ പരുക്കേറ്റവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും പരാതിപ്പെട്ടു. അർധരാത്രിയിൽ ജന്തർമന്തറിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം പ്രതിഷേധക്കാരായിരുന്നു ഉണ്ടായിരുന്നത്. ഭക്ഷണവും വെള്ളവും ശുചി മുറി സൗകര്യവും പോലീസ് തടഞ്ഞു എന്നും പ്രതിഷേധക്കാർ ആരോപിച്ചു. കൂടുതൽ സേനയെ വിന്യസിച്ച് കനത്ത സുരക്ഷയിലും നിരീക്ഷണത്തിലുമാണ് ജന്തർമന്തർ.

അതേസമയം വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 480 പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡൽഹി പൊലീസ് ബ്ലോക്ക് ചെയ്തു. നിലവിലെ സാഹചര്യം മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം സൃഷ്ടിക്കാനും ഈ അക്കൗണ്ടുകൾ ശ്രമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Prime Minister Narendra Modi has assured strict action to prevent question paper leaks in a video message. Modi said a bill providing for stringent punishment for those involved in question paper leaks would be introduced in Parliament on Monday. The bill will be finalised at the Union Cabinet meeting scheduled for today. The future and welfare of the country's youth are the government's top priority, Modi said, adding that those who destroy the future of students will not be spared.