Image credit: x/Rajeshkumarreddy

  • മെട്ടപ്പള്ളിയിലേക്ക് പോകുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസാണ് യുവാവ് എടുത്ത് പോയത്. ഡ്രൈവര്‍ എത്തിയപ്പോള്‍ ബസ് കാണാതിരുന്നതോടെ അന്വേഷണം ആരംഭിച്ചു

മദ്യപിച്ച് ലക്കുകെട്ട യുവാവ് നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ ബസ് എടുത്ത് ഓടിച്ചു പോയത് 18 കിലോ മീറ്റര്‍. തെലങ്കാനയിലെ കോര്‍ത്തുല ബസ് സ്റ്റാന്‍ഡിലാണ് സംഭവം. മെട്ടപ്പള്ളിയിലേക്ക് പോകുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസാണ് യുവാവ് എടുത്ത് പോയത്. ഡ്രൈവര്‍ എത്തിയപ്പോള്‍ ബസ് കാണാതിരുന്നതോടെ അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിച്ചപ്പോള്‍ യുവാവ് ബസെടുത്ത് പോകുന്നതായി കണ്ടെത്തി. ഉടനടി വിവരം ഡിപ്പോ അധികൃതര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് 18 കിലോ മീറ്റര്‍ പിന്നാലെ പാഞ്ഞെത്തിയാണ് മോഷ്ടിച്ച വാഹനം പൊലീസുകാര്‍ വീണ്ടെടുത്തത്. 

പൊലീസില്‍ നിന്ന് രക്ഷപെടാന്‍ പായുന്നതിനിടെ മൂന്ന് ബൈക്കിലും ഒരു പൊലീസ് വണ്ടിയിലും യുവാവ് ബസ് ഇടിപ്പിച്ചു. പരിഭ്രാന്തി നിറഞ്ഞ മണിക്കൂറിനൊടുവില്‍ ഹൈവേ തടഞ്ഞ് പൊലീസ് ബസ് പിടിച്ചെടുക്കുകയായിരുന്നു. റോഡ് തടഞ്ഞിരിക്കുന്നത് കണ്ടതോടെ ബസ് യുവാവ് വെട്ടിച്ചു. ഇതോടെ സമീപത്തെ മരത്തിലിടിച്ച് നിന്നു. ഇറങ്ങിയോടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. 

സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. എങ്ങനെയാണ് യുവാവ് ബസ് എടുത്തതെന്നും, ഡിപ്പോയില്‍ നിന്ന് പുറത്തിറക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും മോഷണത്തിന്‍റെ ലക്ഷ്യമെന്തെന്നുമടക്കം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Drunk youth steals a parked government bus from Korutla bus stand in Telangana and drives it 18 kilometers. Police chase the vehicle down the highway while the accused rams multiple bikes and a police car. Authorities finally intercept the bus after it crashes into a roadside tree while trying to bypass a police roadblock. The suspect is apprehended after attempting to flee on foot and faces multiple criminal charges. The transport department and police are investigating how he managed to drive the vehicle out of the depot.