Image: Manorama

Image: Manorama

TOPICS COVERED

  • പാര്‍ലറില്‍ നിന്നും ടാറ്റൂ ചെയ്ത യുവതിക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ജനനേന്ദ്രിയത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്.

കാണ്‍പുര്‍ സ്വദേശിയായ യുവതിക്ക് ടാറ്റൂ ചെയ്തതിനു പിന്നാലെ എച്ച്ഐവി സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ പാര്‍ലറില്‍വച്ചാണ് 32കാരി ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്ത് ആഴ്ചകള്‍ക്ക് പിന്നാലെയാണ് അണുബാധയെത്തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തുന്നത്. മറ്റാര്‍ക്കോ ഉപയോഗിച്ച നീഡില്‍ ഉപയോഗിച്ച് തന്നെ യുവതിക്കും ടാറ്റൂ ചെയ്തതാവാം എച്ച്ഐവി ബാധയ്ക്ക് അടിസ്ഥാനമെന്നാണ് യുവതിയെ പരിശോധിച്ച ജിവിഎസ്എം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. എച്ച്ഐവി ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഡോക്ടര്‍മാര്‍. 

ജനനേന്ദ്രിയത്തിലുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്നാണ് യുവതി ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമോറിയല്‍ മെഡിക്കല്‍ കോളജിലെത്തിയത്.  ചികിത്സക്കിടെ യുവതിയ്ക്ക് ഹെപ്പറ്റൈറ്റിസ്–ബി, എച്ച്ഐവി പരിശോധന നടത്തി. ഇതില്‍ എച്ച്ഐവി പോസിറ്റിവ് ആയതോടെയാണ് തുടര്‍ന്നുള്ള നിഗമനത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. യുവതിക്ക് ആന്റി റിട്രോവൈറല്‍ തെറാപ്പി നടത്താനും ആരംഭിച്ചു. 

ഒരാഴ്ച മുന്‍പാണ് യുവതി ആശുപത്രിയിലെ ഡര്‍മറ്റോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയതെന്ന് ഡോക്ടര്‍ ശ്വേതാങ്ക് പറയുന്നു. ഇതിനും രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് യുവതി ഡല്‍ഹിയിലെ പാര്‍ലറില്‍വച്ച് ടാറ്റൂ ചെയ്തത്. ഇതിനു തൊട്ടുപിന്നാലെയാണ് ജനനേന്ദ്രിയത്തില്‍ അണുബാധ അനുഭവപ്പെട്ടത്. ടാറ്റൂ നീഡില്‍ വഴി തന്നെയാകും എച്ച്ഐവി വന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എങ്കിലും തുടര്‍ അന്വേഷണങ്ങളിലൂടെ മാത്രമേ ഉറവിടം സ്ഥിരീകരിക്കാനാവൂയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 

സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്ന എആര്‍ടി പരിശോധനയിലൂടെ എച്ച്ഐവി ബാധ നിയന്ത്രിച്ചു നിര്‍ത്താമെന്ന് ഡോക്ടര്‍ ശ്വേതാങ്ക് വ്യക്തമാക്കുന്നു.  ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും ഏറെക്കാലം ചികിത്സ നടത്തേണ്ടിവരും. അണുവിമുക്തമാക്കാത്ത നീഡില്‍ ഉപയോഗിക്കുന്നതുവഴി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി മാത്രമല്ല നിരവധി ത്വക്ക് രോഗങ്ങള്‍ക്കും ടാറ്റൂ കാരണമായേക്കുമെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കുന്നു. 

Kanpur Woman Contracts HIV After Getting a Tattoo with Contaminated Needle:

A 32-year-old woman from Kanpur tested positive for HIV after developing a severe genital infection shortly after getting a tattoo at a parlor in Delhi. The woman sought treatment at the Ganesh Shankar Vidyarthi Memorial (GSVM) Medical College, where routine blood tests confirmed her HIV-positive status. Doctors strongly suspect that the infection was transmitted through the use of a contaminated, unsterilized tattoo needle, though further investigations are underway to definitively confirm the source. Health officials have initiated Anti-Retroviral Therapy (ART) and warned the public about the severe risks of HIV, Hepatitis B, and various skin infections associated with unsafe tattooing practices.