stab-bengaluru

TOPICS COVERED

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ അതിക്രൂരമായി കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. രാമഗൊണ്ടനഹള്ളിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. 18കാരി നന്ദിനി ദാസിന്റെ വീട്ടിലെത്തിയ പ്രതി ബന്ദെ നവാസ്  സഹോദരന്‍മാരെ കെട്ടിയിട്ട ശേഷം യുവതിയുടെ കഴുത്തിലും നെഞ്ചിലും കൈകാലുകളിലും ക്രൂരമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. 

നന്ദിനിയും നവാസും സ്കൂളില്‍ ഒന്നിച്ചു പഠിച്ചവരാണ്. കഴി‍ഞ്ഞ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും നന്ദിനി പിന്നീട് പിന്‍മാറിയെന്നുമാണ് റിപ്പോര്‍ട്ട്. നന്ദിനിക്ക് കുടുംബം മറ്റൊരു വിവാഹാലോചന നടത്തുന്നതിനിടെയാണ് ആക്രമണം നടക്കുന്നത്. നന്ദിനിയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് പ്രതി വീട്ടിെലത്തിയത്. 

യുവതിയെ ആക്രമിക്കും മുന്‍പ് രണ്ട് അനുജന്‍മാരെയും പ്രതി മുറിയിലിട്ട് പൂട്ടി. അതിനു ശേഷം ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. വീട്ടിനകത്ത് നിന്നും ഒരു വിധം രക്ഷപ്പെട്ട് പുറത്തിറങ്ങിയ നന്ദിനി കരഞ്ഞുനിലവളിച്ചതോടെ അയല്‍ക്കാരോടിയെത്തി ആശുപത്രിയിലെത്തിച്ചു. ഒപ്പം തന്നെ പൊലീസിനെ വിവരം അറിയിച്ച് പ്രതിയെ കൈമാറുകയും ചെയ്തു. തുബരഹള്ളി സ്വദേശിയായ പ്രതി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് കേസില്‍ അന്വേഷണം തുടരുകയാണ്. 

Bengaluru Man Stabs Woman After Proposal Rejection:

Bengaluru stabbing news details the brutal attack on an 18-year-old woman after her marriage proposal was rejected. The incident highlights severe relationship violence and its tragic consequences.