മുംബൈയിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മുംെെബയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന റോഡുകളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ -പുണെ സർവീസ് തടസ്സപ്പെട്ടു.
കണക്ടിങ് ലിങ്ക് റോഡിലെ ടണലിന് സമീപമാണ് മണ്ണിടിച്ചിൽ. പുണെ-മുംബൈ എക്സ്പ്രസ് ഹൈവേ അടച്ചു. മുംബൈയിൽ ഇന്ന് സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് അവധിയാണ്. മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് നാല് സ്ത്രീകളടക്കം ആറുപേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ മരണം 14 ആയി ഉയർന്നു.
കനത്തമഴയില്‍ കശ്മീര്‍ കിഷ്ത്വാറില്‍ വന്‍ മണ്ണിടിച്ചില്‍. ഒട്ടേറെ വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടങ്ങി. വൈദ്യുതി പദ്ധതിയുടെ സമീപത്താണ് മണ്ണിച്ചില്‍ ഉണ്ടായത്. ഇതോടെ ദോഡ–കിഷ്ത്വാര്‍ പാത അടച്ചു.
ENGLISH SUMMARY:
Heavy rainfall continues to batter North India, with Mumbai placed under a Red Alert as flooding, landslides, and transport disruptions worsen. Train services have been cancelled, schools remain closed, and a building collapse has claimed six lives. In Jammu and Kashmir's Kishtwar district, a massive landslide has buried several vehicles and forced the closure of the Doda–Kishtwar road.