crane-temple-crash

TOPICS COVERED

ക്രെയിന്‍ പിറകോട്ടെടുക്കുന്നതിനിടെ ക്ഷേത്രമതിലിലിടിച്ചതിന് പിന്നാലെ ഡ്രൈവര്‍ അറസ്റ്റില്‍. യുപി മിര്‍സാപൂര്‍ ജില്ലയിലാണ് സംഭവം. ഭക്തര്‍ പ്രതിഷേധവുമായി വരികയും ഗൂഢാലോചന ആരോപിക്കുകയും ചെയ്തതോടെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. 

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം  സുചിത് സിങ് എന്ന ഡ്രൈവര്‍ വാഹനം പിറകോട്ടെടുക്കുന്നതിനിടെ ക്ഷേത്രത്തിന്‍റെ മതിലിടിച്ച് തകര്‍ത്ത് ക്ഷേത്രത്തിന്‍റെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. സംഭവത്തില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക് കേടുപാട് പറ്റിയില്ലെങ്കിലും ക്ഷേത്രമതിലിന് കേടുപാട് പറ്റിയിരുന്നു. 

പൊലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും ഭക്തര്‍ ക്രെയിനിനെ വളഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡ്രൈവറെയും ക്രെയിനും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

എന്നാല്‍ അപകടം കഴിഞ്ഞും പ്രദേശത്ത് അപകടം കാണാന്‍ വന്‍തോതില്‍ ഭക്തരെത്തിയിരുന്നു. ഇതോടെ സ്ഥലത്തെ ബിജെപി എംഎല്‍എ ആയ രത്‍നാകര്‍ മിശ്ര ക്ഷേത്രത്തിലെത്തുകയും കേടുപാടുകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഡ്രൈവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.

ENGLISH SUMMARY:

A crane accident resulted in the driver's arrest after a temple wall was damaged in Mirzapur, UP. Devotees protested, alleging conspiracy, leading to the driver's apprehension.