ഗര്‍ഭിണി പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെ ചികില്‍സിച്ച ഡോക്ടറെ മര്‍ദിച്ച് വീട്ടുകാര്‍.  ഒഡീഷ മല്‍ക്കങ്ഗിരിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. 

എട്ടുമാസം ഗര്‍ഭിണിയായ വന്ദനാ മണ്ഡലിനെ ബുധനാഴ്ച രാത്രിയാണ് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ 28കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആന്‍റിവെനം നല്‍കിയ ശേഷം യുവതിയെ മടക്കി അയക്കുകയായിരുന്നു. 

എന്നാല്‍ വീട്ടിലെത്തിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാവുകയും വീണ്ടും ഇവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.   ചികില്‍സയ്ക്കിടെ യുവതി മരണമടഞ്ഞു. 

ഇതോടെ യുവതിയുടെ വീട്ടുകാരും ഗ്രാമീണരും ചേര്‍ന്ന് ചികില്‍സിച്ച ഡോക്ടര്‍ സിദ്ധാര്‍ഥ് ബോലിനെ  കയ്യേറ്റം ചെയ്തു.  യുവതിയെ ചികില്‍സ പൂര്‍ത്തിയാകും മുന്‍പ് വീട്ടിലേക്കയച്ചു എന്നാണ് ഗ്രാമീണരുടെ ആക്ഷേപം. എന്നാല്‍ കൃത്യമായ ആന്‍റിവെനം തന്നെയാണ് നല്‍കിയതെന്നും  പൊടുന്നനെ ആരോഗ്യനില വഷളായത് എങ്ങനെയാണെന്ന് വ്യക്തമല്ല എന്നും ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു.

ENGLISH SUMMARY:

A pregnant woman in Odisha died from a snakebite, leading to an assault on the treating doctor by her family and villagers. The family alleges the doctor discharged her prematurely, while the doctor claims correct anti-venom was administered and the sudden deterioration of her health is unclear.