ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ നാളെ നടക്കാനിരിക്കെ വീണ്ടും സാങ്കേതിക തകരാര്‍. നാഗ്പുര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് പരീക്ഷാ സെന്‍റര്‍ അനുവദിച്ചത് അബുദാബിയിലെന്നാണ് റിപ്പോര്‍ട്ട്. അഡ്മിറ്റ് കാര്‍ഡിലെ പിഴവ് ചൂണ്ടിക്കാട്ടി എന്‍ടിഎയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അബ്ദുല്ല മുഹമ്മദ് താലിബ് എന്ന കുട്ടിയുടെ ഹാള്‍ ടിക്കറ്റിലാണ് പിഴവ് പറ്റിയത്.
ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്ന് പ്രിന്‍റെടുത്തപ്പോഴാണ് ഇന്ത്യയില്‍ സെന്‍റര്‍ കൊടുത്ത തനിക്ക് യുഎഇയിലാണ് സെന്‍റര്‍ കിട്ടിയതെന്ന് കുട്ടി അറിഞ്ഞത്. അബുദാബിയിലെ ഇന്ത്യന്‍ സ്കൂളാണ് സെന്‍ററായി അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ടില്ലാത്തതിനാല്‍ അബ്ദുല്ലയ്ക്ക് യുഎഇയില്‍ പോയി പരീക്ഷയെഴുതാനും കഴിയില്ല. 'അഡ്മിറ്റ് കാര്‍ഡ് കണ്ട് ഞെട്ടിപ്പോയി. മകനാവട്ടെ കരച്ചില്‍ നിര്‍ത്തുന്നില്ല' എന്നായിരുന്നു പിതാവ് ഡോക്ടര്‍ മുഹമ്മദ് താലിബിന്‍റെ പ്രതികരണം.
എന്‍ടിഎയെ വിവരമറിയിച്ചതോടെ പിഴവ് സംഭവിച്ചതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പുതിയ അഡ്മിറ്റ് കാര്‍ഡ് വൈകാതെ ലഭ്യമാക്കാമെന്നും അറിയിച്ചു. കുട്ടിക്ക് നാഗ്പുരിലെ തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് എന്‍ടിഎ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അഡ്മിറ്റ് കാര്‍ഡില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടെങ്കില്‍ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചേകാല്‍ വരെയാണ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
ENGLISH SUMMARY:
A major technical glitch has surfaced ahead of the highly anticipated National Eligibility cum Entrance Test (NEET-UG) re-examination after a student from Nagpur was mistakenly allotted an exam center located in Abu Dhabi. The jarring administrative error came to light when the aspirant, Abdullah Mohammad Talib, downloaded his official hall ticket from the National Testing Agency (NTA) website only to find his venue designated as an Indian school in the United Arab Emirates. The shocking revelation left the student distressed as he does not possess a valid international passport, making it legally and logistically impossible for him to fly out to the Gulf nation to attempt the competitive test. Desperate for a resolution, the candidate's father, Dr. Mohammad Talib, immediately raised an official complaint with the central testing board to highlight the critical geographical discrepancy on the document. Acknowledging the procedural oversight, the apex testing authority quickly confirmed that a processing error had occurred and assured the family that a corrected admit card would be generated shortly. According to media reports, the NTA has promised to promptly relocate the candidate's desk to a local venue within Nagpur itself before the nationwide re-examination commences tomorrow afternoon.