student-rights-bus-kerala

തൃശൂർ വടക്കാഞ്ചേരിയിൽ സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് യാത്ര നിഷേധിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയാകുന്നു. നിന്ന് പോയാൽ മതിയെന്ന് പറഞ്ഞിട്ടും കണ്ടക്ടർ ബസിൽ  കയറ്റിയില്ലെന്ന് വിദ്യാർത്ഥികൾ മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടികൾ കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടർ അവരെ ബസിൽ കയറ്റാതെ പോവുകയായിരുന്നു. 

 

പത്താംക്ലാസ് വിദ്യാർഥികളിലൊരാൾ ഞങ്ങളെയും ബസിൽ കയറ്റണമെന്ന് പറഞ്ഞപ്പോൾ  നിനക്ക് ഇരിക്കണോ എന്നായിരുന്നു കണ്ടക്ടറുടെ പരിഹാസം നിറ‍ഞ്ഞ മറുചോദ്യം. രാവിലെയും വൈകിട്ടും സ്പെഷ്യൽ ക്ലാസുണ്ടെന്നും 5 മണിക്ക് സ്കൂള്‍ വിടുമ്പോൾ ഈ ബസാണ് ഉള്ളതെന്നും വിദ്യാര്‍ഥി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

ചിലരെ മാത്രമാണ് ബസില്‍ കയറ്റിയത്. കൈകൂപ്പി അപേക്ഷിട്ടിച്ചും കണ്ടക്റ്റര്‍ മൈന്‍ഡ് ചെയ്തില്ല.  ഇതിന്റെ പേരിൽ ബസിനെതിരെ നടപടി എടുക്കരുത്. ഞങ്ങളെ കയറ്റിക്കൊണ്ട് പോയാൽ മാത്രം മതി. ഞാൻ അവരോട് പലവട്ടം അപേക്ഷിച്ചതാണ്. കാരണം ബസിൽ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നു. അപ്പോൾ കണ്ടക്റ്റർ ചോദിച്ചത്  നിനക്ക് ഇരിക്കണോ എന്നാണ്. ചേട്ടാ സീറ്റുണ്ടെങ്കിലും ഇരിക്കില്ല, ഒന്ന് കയറ്റിയാല്‍ മതിയെന്നാണ് തിരികെ പറഞ്ഞത്. എസ്ടി കൊടുത്ത് പോകുന്നതാണ് അവരുടെ പ്രശ്നം. 

 

വിഡിയോ വലിയ തരത്തിൽ ചർച്ചയായത് കൊണ്ട് കണ്ടക്റ്റർക്കെതിരെയോ ബസിനെതിരെയോ നടപടി എടുക്കുമോ എന്ന പേടിയിലാണ് കുട്ടികളെന്ന് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തയാൾ പറഞ്ഞു. കണ്ടക്റ്റർക്കെതിരെ കർശന നടപടി എടുക്കുമോ എന്ന് സംശയമുണ്ട്. അങ്ങനെ സംഭവിക്കരുതേ എന്നാണ് കുട്ടികളുടെ ആ​ഗ്രഹം. കാരണം നാളെയും അദ്ദേഹത്തെ കുട്ടികൾ കാണാനുള്ളതാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വരെ ഇടപെട്ടിട്ടുണ്ട് ഇതിൽ. ബസ് ജീവനക്കാരുടെ ഉപജീവനം മുടങ്ങരുത് എന്നാണ് കുട്ടികളുടെയും അഭിപ്രായം. – അദ്ദേഹം പ്രതികരിച്ചു. 

ENGLISH SUMMARY:

Vadakkencherry bus incident highlights a concerning issue where students were denied entry onto a private bus despite available seats. This situation has sparked widespread discussion and concern regarding student rights and accessibility in public transportation.