Image: Manorama

Image: Manorama

TOPICS COVERED

25ലേറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പലചരക്കുടമ പിടിയിലായി. 42കാരനായ എം.മണികണ്ഠനാണ് സേലത്ത് പിടിയിലായത്. കൊടലാംപട്ടി സ്വദേശിയായ ഇയാള്‍ ടിവികെ പ്രവര്‍ത്തകനാണെന്നും സൂചനയുണ്ട്. സ്ത്രീകളുമായി വ്യക്തിപരമായി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ പിടികൂടിയത്. 

പീഡനത്തിനിരയായ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് മണികണ്ഠനെതിരെ കേസെടുത്തതെന്ന് സേലം സിറ്റി പൊലീസ് കമ്മീഷണര്‍ അനില്‍ കുമാര്‍ ഗിരി പറയുന്നു. പ്രതിയുടെ മൊബൈലില്‍ നിന്നും മൂന്ന് സ്ത്രീകളുടെ പത്തിലേറെ വിഡിയോകളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റെക്കോര്‍ഡ് െചയ്ത ദൃശ്യങ്ങളാണ് ഇവയില്‍ പലതും. 

ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് മണികണ്ഠനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ഫോണുകള്‍ പരിശോധനയ്ക്കായി സൈബര്‍ സംഘത്തിന് അയച്ചു. നിലവില്‍ ഒരു സ്ത്രീ മാത്രമാണ് പരാതി നല്‍കിയതെന്ന് പൊലീസ് അറിയിക്കുന്നു. വ്യക്തിപരമായ സൗഹൃദങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ചൂഷണം ചെയ്താണ് സ്ത്രീകളെ വലയിലാക്കിയതെന്നും പൊലീസ് കമ്മീഷണര്‍ പറയുന്നു.

Man Arrested for Sexually Assaulting and Recording Women in Tamilnadu:

A 42-year-old man named M. Manikandan has been apprehended in Salem for allegedly sexually assaulting and recording over 25 women. The arrest follows a complaint by one of the victims, leading to the discovery of incriminating video evidence on his mobile phones.